ഡിസംബര്‍ 23ന് രാത്രി 8 മണിയോടെയാണ് രണ്ടാം വര്‍ഷ വിദ്യാർത്ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
കന്യാകുമാരി സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയാണ് പെണ്‍കുട്ടി. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം കാംപസിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവമുണ്ടായത്. കാംപസിനുള്ളിലേയും സമീപത്തേയും മുപ്പതോളം സിസിടിവികള്‍ പരിശോധിച്ചതിന് ശേഷമാണ് പൊലീസ് പ്രതിയിലേക്കെത്തിയത്.
advertisement
സംഭവത്തില്‍ ഒരാൾ മാത്രമേ ഉള്‍പ്പെട്ടിട്ടുള്ളൂവെന്ന് സിസിടിവിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെത്തി.
ജ്ഞാനശേഖരനെതിരെ കോട്ടൂർപുരം, മൈലാപ്പൂർ, വേളാച്ചേരി, മണ്ടായിവേല തുടങ്ങിയ പ്രദേശങ്ങളിലായി പതിനഞ്ചിലധികം കേസുകളുള്ളതായാണ് വിവരം. ഇയാൾ കോട്ടൂർപുരം മണ്ഡപം തെരുവ് ഭാഗത്ത് വഴിയോരത്ത് ബിരിയാണി കട നടത്തുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. സംഭവദിവസം ബിരിയാണി വിറ്റശേഷം അണ്ണാ യൂണിവേഴ്‌സിറ്റിക്ക് പിന്നിലെ നിബിഡ വനമേഖലയിൽ പോയ ഇയാൾ അവിടെ പെണ്‍കുട്ടിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയിരുന്നു.
വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഏതാനും വർഷങ്ങൾക്ക് മുമ്പ് ഇയാൾ അറസ്റ്റിലായിരുന്നു. ഇയാള്‍ സ്ഥിരമായി ഇത്തരം പ്രദേശങ്ങളിലെത്തി സമാനകുറ്റകൃത്യം ചെയ്യുന്ന ആളാണെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി വീഡിയോകൾ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.