കണ്ണൂരിലേക്കുള്ള ചെന്നൈ എക്സ്പ്രസിൽ കയറുന്നതിനിടെ വെള്ളിയാഴ്ച മംഗളൂരു റെയിൽവെ സ്റ്റേഷനിൽ വച്ചാണ് അബ്ദുള്ളക്കുട്ടിയുടെ ഐ ഫോൺ മോഷണം പോയത്. 45,000 രൂപ വിലയുള്ള ഐ ഫോണ്‍ മൂന്നാം പ്ലാറ്റ്ഫോമില്‍ വച്ചാണ് കാണാതായത്. ട്രെയിൻ കാത്തിരിക്കവേ ഫോണ്‍ ഇരിപ്പിടത്തില്‍ വെച്ചു. ട്രെയിൻ എത്തിയപ്പോൾ ഇത് എടുക്കാൻ മറക്കുകയും ചെയ്തു. പിന്നീട് തിരിച്ചിറങ്ങി അന്വേഷിച്ചെങ്കിലും ഫോൺ കണ്ടെത്താനായില്ല. ഇതേത്തുടർന്നാണ് ആർപിഎഫിന് പരാതി നൽകിയത്.
Also Read മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ യാത്ര
advertisement
സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ആസിഫ് ഫോണെടുക്കുന്നത് ആർപിഎഫിന്റെ ശ്രദ്ധയിൽപ്പെട്ടു. അന്വേഷണം നടക്കുന്നതിനിടെ ഞായറാഴ്ച ആസിഫ് രണ്ടാം പ്ലാറ്റ്ഫോമില്‍ വീണ്ടുമെത്തി. ഇത് സി.സി.ടി.വി. മുറിയില്‍ ജോലിയിലുണ്ടായിരുന്ന ആര്‍.പി.എഫ്. കോണ്‍സ്റ്റബിളിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തു. ഇതിനു പിന്നാലെ ഫോണും വീണ്ടെടുത്തു.