TRENDING:

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

Last Updated:

സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് കേസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കണ്ണൂർ: കരിപ്പൂർ സ്വര്‍ണ കവർച്ചാ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ. കൊണ്ടോട്ടി പൊലീസാണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ പയ്യന്നൂരിനടുത്ത് പെരിങ്ങയിൽ നിന്നാണ് അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയാണ് ഇയാള്‍.  സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ സ്വര്‍ണക്കവര്‍ച്ചയ്ക്ക് ശ്രമിച്ചു എന്നാണ് കേസ്.
advertisement

കരിപ്പൂരില്‍ ഒരുമാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അര്‍ജുന്‍ ആയങ്കിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഉമ്മര്‍കോയ എന്ന ആളുമായി ചേര്‍ന്ന് നടന്ന സ്വര്‍ണം പൊട്ടിക്കല്‍ കേസിലാണ് അറസ്റ്റ്. ദുബായില്‍ നിന്നെത്തുന്ന 975 ഗ്രാം സ്വര്‍ണം കരിപ്പൂരിലെത്തിച്ച് തട്ടിയെടുക്കുകയായിരുന്നു പദ്ധതി. കേസിൽ ഇതുവരെ നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.

Also Read-തൃശൂരിൽ മകൻ അമ്മയെ ഗ്യാസ് സിലിണ്ടർ കൊണ്ട് അടിച്ചു കൊന്നു

അർജുൻ ആയങ്കി മറ്റ് നിരവധി സ്വർണക്കവർച്ചാ കേസുകളിലും പ്രതിയെന്ന് പൊലീസ് പറയുന്നു. 2021-ലെ രാമനാട്ടുകാര സ്വര്‍ണക്കള്ളക്കടത്ത് ക്വട്ടേഷന്‍ അപകടക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ജുന്‍ ആയങ്കിയുടെ പേര് ആദ്യം ഉയര്‍ന്നുവന്നത്. കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു. കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.

advertisement

Also Read-ബംഗാളിൽ മൂന്നു കൊലപാതകം നടത്തി കോഴിക്കോട് സുഖമായി കഴിഞ്ഞ പ്രതി പിടിയിൽ

സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന അര്‍ജുന്‍ ആയങ്കി പാര്‍ട്ടിയുടെ മറ പിടിച്ച് സ്വര്‍ണക്കടത്തും ഗുണ്ടാപ്രവര്‍ത്തനവും നടത്തുകയായിരുന്നു. പിന്നീട് ഇയാളെ പാർട്ടിയിൽ പുറത്താക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories