TRENDING:

സന്ദീപാനന്ദഗിരിക്ക് എതിരായ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മുന്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പൊലീസ് കസ്റ്റഡിയില്‍. മോഹനനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ കൂടാതെ 16 പേര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും സൂചനയുണ്ട്.
advertisement

രണ്ടു ദിവസം മുന്‍പ് മോഹനനെ ആശ്രമത്തില്‍നിന്നും പുറത്താക്കിയിരുന്നു. ഇക്കാര്യം സന്ദീപാനന്ദഗിരി പൊലീസിനെ അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.

സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലെ ആശ്രമത്തിനുനേരെ ശനിയാഴ്ച പുലര്‍ച്ചെയാണ് അക്രമം നടന്നത്. രണ്ടു കാറുകള്‍ തീയിട്ടുനശിപ്പിച്ച അക്രമികള്‍ പി.കെ. ഷിബു എന്നെഴുതിയ റീത്തും സ്ഥലത്തുവച്ചു. വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു. പൊലീസും അഗ്‌നിരക്ഷാ സേനയുമെത്തിയാണു തീയണച്ചത്.

advertisement

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനു പിന്നാലെയായിരുന്നു സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ ആക്രമണമുണ്ടായത്.

അക്രമങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് താഴമണ്‍ കുടുംബത്തിനും തന്ത്രി കുടുംബത്തിനും പന്തളം കൊട്ടാരത്തിനും ഉത്തവാദിത്തമുണ്ടെന്ന് സന്ദീപാനന്ദഗിരി ആരോപിച്ചിരുന്നു.

ആക്രമണം നടക്കുമ്പോള്‍ ആശ്രമത്തിലെ സി.സി ടിവി കാമറകള്‍ പ്രവര്‍ത്തനരഹിമതമായിരുന്നതും പൊലീസിനെ കുഴയ്ക്കുന്നുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
സന്ദീപാനന്ദഗിരിക്ക് എതിരായ ആക്രമണം; സെക്യൂരിറ്റി ജീവനക്കാരന്‍ കസ്റ്റഡിയില്‍