സംഭവത്തിന് പിന്നാലെ ഇവർക്കൊപ്പം താമസിച്ച ശിവരാമൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഓട്ടോ ഡ്രൈവറായ ശിവരാമനൊപ്പമായിരുന്നു ശ്യാമള താമസിച്ചിരുന്നത്. ഇവരോടുള്ള സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
ശ്യാമള കുമാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയിച്ച ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശിവരാമനെതിരെ കൊലക്കുറ്റം ചുമത്തിയതായി പൊലീസ് പറഞ്ഞു.
advertisement
ശ്യാമള കുമാരിയുടെ മൃതദേഹം പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി. പോസ്റ്റുമോർട്ടവും കോവിഡ് പരിശോധനയും പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
Location :
First Published :
Jan 06, 2021 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അവിഹിത ബന്ധമെന്ന് സംശയം; ഒപ്പം താമസിച്ച സ്ത്രീയെ ഓട്ടോ ഡ്രൈവർ വെട്ടിക്കൊന്നു
