Also Read- എറണാകുളത്തുനിന്ന് കാണാതായ സഹോദരങ്ങളിൽ 15 കാരിയെയും കണ്ടെത്തി; ഒപ്പമുണ്ടായിരുന്നത് ആൺസുഹൃത്ത്
അയൽവാസിയായ വാഹിദയും ദിലീപ് ഖാനും തമ്മിൽ വഴിത്തർക്കം നിലനിന്നിരുന്നു. വാഹിദയുടെ സഹോദരനായ യാക്കൂബും സഹോദരി സുബൈദയും കൂടി വാഹിദയുടെ വീട്ടിൽനിന്ന് കട്ടിൽ കയറ്റിക്കൊണ്ടുപോകാൻ ഓട്ടോയുമായി എത്തിയിരുന്നു. ഇത് ദീലീപ് ഖാൻ തടഞ്ഞു. തുടർന്നുണ്ടായ സംഘർഷത്തിൽ സുബൈദ കല്ലുകൊണ്ട് ദിലീപ് ഖാനെ നെഞ്ചിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Also Read- 'ഫ്ലാറ്റിലെ കഞ്ചാവ് ചെടി പരിപാലനം' ഇന്റർനെറ്റിൽ നോക്കി പഠിച്ചു; കൊച്ചിയിൽ യുവാവും യുവതിയും പിടിയിൽ
advertisement
ഗുരുതര പരിക്കേറ്റ ഇയാളെ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുബൈദ, യാക്കൂബ് എന്നിവരെയാണ് നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഥലത്ത് സി ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്. ദിലീപ് ഖാന്‍റെ ഭാര്യ: അൻസി, മകൻ: മുഹമ്മദ് അൻവർ ഖാൻ (ഒരു വയസ്).
പേരയ്ക്ക പറിക്കാനെത്തിയ 11കാരിയെ ലൈംഗികമായി ഉപദ്രവിച്ചു; 51കാരന് ആറുവർഷം കഠിനതടവ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ. ഇരിങ്ങല്‍ സ്വദേശി കൊട്ടകുന്നുമ്മല്‍ അബ്ദുള്‍ നാസറിനെ(51) യാണ് കൊയിലാണ്ടി അതിവേഗ പ്രത്യേക കോടതി ജഡ്ജി ടി പി അനില്‍ ശിക്ഷിച്ചത്. പോക്‌സോ നിയമപ്രകാരവും പട്ടികജാതി സംരക്ഷണ നിയമപ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
Also Read- 'ഫ്രൈഡ് റൈസിൽ ചിക്കൻ കുറഞ്ഞു'; റിസോർട്ടിലെ മേശയും കസേരയും അഞ്ചംഗ സംഘം തകർത്തു
2019 ലായിരുന്നു കേസിനാസ്പദമായ സംഭവം. പേരയ്ക്ക പറിക്കാനെത്തിയ 11 വയസ്സുകാരിയെ വിളിച്ചു വരുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. പയ്യോളി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര ഡിവൈ എസ് പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.