2019 മാർച്ച് 24 ന് രാത്രി 11 മണിക്കാണ് ബാർട്ടൺഹിൽ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനിൽകുമാറിനെ ബാർട്ടൺഹിൽ ലോ കോളേജ് ജംഗ്ഷനിൽ വച്ചു കൊലപ്പെടുത്തിയത്. പ്രതികൾക്ക് കൊല്ലപ്പെട്ട അനിൽ കുമാറിനോടുള്ള വ്യക്തിപരമായ ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് കേസ്.
രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതി മേരി രാജൻ, നാലാം പ്രതി രാജേഷ് എന്നീ മൂന്നു പ്രതികൾ ജാമ്യത്തിലാണ്. ഒന്നാം പ്രതി ഇപ്പോളും ജയിലിലാണ്. കഴിഞ്ഞ ദിവസം ജില്ലാ കോടതി ഇയാളുടെ ജാമ്യം തള്ളിയിരുന്നു. 96 സാക്ഷികൾ, 107 രേഖകൾ, 142 തൊണ്ടിവകകൾ എന്നിവ അടങ്ങിയ 500 പേജുകളുള്ള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ജി.സുനിൽ 118 ദിവസം കൊണ്ട് കോടതിയിൽ സമർപ്പിച്ചത്.
advertisement
മ്യൂസിയം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തപ്പോൾ കേസിൽ രണ്ട് പ്രതികളായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഒന്നാം പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച രണ്ടു പേരെ കൂടി അന്വേഷണ സംഘം പ്രതി ചേർക്കുന്നത്.
യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പോലീസ് പിടിയില്‍
ഭാര്യയ്ക്ക് ഒപ്പം ബൈക്കില്‍ വന്ന യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പോലീസ് പിടികൂടി. പരവൂര്‍ കോട്ടപ്പുറം വില്ലേജില്‍ ഇക്കരന്‍കുഴി തിരുതരുവിള വീട്ടില്‍ ജനാര്‍ദ്ദനന്‍ മകന്‍ സന്തോഷ് (60) ആണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ 13ന് രാത്രി അമ്മയെ സന്ദര്‍ശിച്ച ശേഷം ഭാര്യയ്ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്ക് വന്ന രഞ്ജിത് എന്ന യുവാവിനാണ് വെട്ടേറ്റത്. ഇയാള്‍ സന്തോഷിന്‍റെ വീടിന് മുന്നിലൂടെയുളള വഴിയില്‍ ബൈക്കില്‍ സഞ്ചരിക്കുന്നത് പ്രതി ചോദ്യം ചെയ്യ്തു. ബൈക്ക് നിര്‍ത്തി ഇറങ്ങിയ രഞ്ജിത്തുമായി വാക്കേറ്റമുണ്ടാവുകയും വാക്കേറ്റത്തിനൊടുവില്‍ കൈയ്യില്‍ കരുതിയിരുന്ന കത്താള്‍ കൊണ്ട് രഞ്ജിത്തിന്‍റെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
മുഖത്തും കവിളിലും താടിയിലും വെട്ടേറ്റ ഇയാള്‍ ചികിത്സ തേടി. ആറ് മാസങ്ങള്‍ക്ക് മുമ്പ് സന്തോഷിന്‍റെ മകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ സന്തോഷ് വിരോധത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ രഞ്ജിത്തിനെ ആക്രമിച്ചത്. ഇയാളെ വീടിനടുത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു. പരവൂര്‍ ഇന്‍സ്പെക്ടര്‍ എ. നിസാറിന്‍റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ നിതിന്‍ നളന്‍, നിസാം, വിജയകുമാര്‍ എ.എസ്.ഐ രജേന്ദ്രന്‍പിളള, സി.പി.ഒ മനോജ്, സായിറാം, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.