TRENDING:

ബംഗളുരുവിൽ യുവതിയെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

Last Updated:

മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയായ മുക്തി രഞ്ജൻ റോയിയെയാണ് ഒഡിഷയിൽ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബംഗളുരുവിൽ യുവതിയെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കർണാടകയെ ഞെട്ടിച്ച മഹാലക്ഷ്മി കൊലക്കേസിലെ പ്രതിയായ മുക്തി രഞ്ജൻ റോയിയെയാണ് ഒഡിഷയിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇയാൾ മരത്തിൽ തൂങ്ങിമരിച്ചതായാണ് റിപ്പോർട്ട്.
advertisement

മഹാലക്ഷ്മിയെ കൊലപ്പെടുത്തിയതായി റോയി സമ്മതിച്ച ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തിയതായി ഒഡീഷ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് ലോ ആൻഡ് ഓർഡർ സഞ്ജയ് കുമാർ പറഞ്ഞു. ഒഡീഷ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിൻ്റെ അടിസ്ഥാനത്തിൽ, ക്രൂരമായ കൊലപാതക കേസിലെ പ്രതി ഇയാളാണെന്ന് ബംഗളൂരു പോലീസ് സ്ഥിരീകരിച്ചു.

മഹാലക്ഷ്മിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു പ്രതി. ബെംഗളൂരുവിലെ വയലിക്കാവിലെ വിനായക നഗറിലെ വാടക വീട്ടിലാണ് മഹാലക്ഷ്മിയുടെ മൃതദേഹം വെട്ടിമുറിച്ച നിലയിൽ കണ്ടെത്തിയത്. മഹാലക്ഷ്മിയുടെ സഹപ്രവർത്തകനായിരുന്ന റോയി കേന്ദ്രീകരിച്ചാണ് ആദ്യം മുതലേ പൊലീസ് അന്വേഷണം നീങ്ങിയത്. സെയിൽസ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്മി. 2023 മുതൽ മഹാലക്ഷ്മിയുടെ സുഹൃത്തായിരുന്നു റോയി. ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

advertisement

സെപ്തംബർ 21 നാണ് ബെംഗളൂരുവിലെ വൈലിക്കാവലിൽ അപ്പാർട്ട്‌മെന്റിലെ ഫ്രിഡ്ജിനുള്ളിൽ പല ഭാഗങ്ങളായി മുറിച്ച നിലയിൽ മഹാലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്. ആറ് വർഷത്തെ ദാമ്പത്യത്തിന് ശേഷം അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞാണ് താമസമെന്ന് മഹാലക്ഷ്മിയുടെ ഭർത്താവ് ഹേമന്ത് ദാസ് പറഞ്ഞിരുന്നു. പിന്നീട് മഹാലക്ഷ്മി തനിച്ചായിരുന്നു താമസം. ഇവർ താമസിക്കുന്ന ഒന്നാം നിലയിൽ നിന്ന് ദുർഗന്ധം വമിക്കുന്നു എന്ന് വീട്ടുടമ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് താൻ മഹാലക്ഷ്മിയുടെ അമ്മയെ വിവരമറിയിച്ചെന്നും പോയി നോക്കിയപ്പോഴാണ് മൃതദേഹം വെട്ടിമുറിച്ച് ഫ്രിഡ്ജിൽ നിറച്ച നിലയിൽ കണ്ടെത്തിയതെന്നും ഹേമന്ത് പറഞ്ഞിരുന്നു.

advertisement

മുക്തി രഞ്ജൻ റോയിയാണ് മുഖ്യപ്രതിയെന്ന് തിരിച്ചറിഞ്ഞ ബംഗളൂരു പൊലീസ്, ഇയാളെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ ആരംഭിച്ചിരുന്നു. കുറ്റകൃത്യം ചെയ്ത ശേഷം റോയ് ഒളിവിൽ പോകുന്നതിന് മുമ്പ് സഹോദരനുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഇയാളുടെ പാത പിന്തുടർന്നിരുന്ന് അന്വേഷണം ഊർജ്ജിതമാക്കി ഒഡീഷയിലെത്തിയപ്പോയാണ് മരിച്ച നിലയിൽ പ്രതിയെ കണ്ടെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബംഗളുരുവിൽ യുവതിയെ കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ ഒളിപ്പിച്ച പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
Advertisement
Open in App
Home
Video
Impact Shorts
Web Stories