സംഭവത്തിൽ കമ്പനിയുടെ ഡയറക്ടർ പ്രതാപൻ കോലാട്ട് ദാസിനെ ഡിസംബർ ഒന്നിന് ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു.
കേസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. പല വിവരങ്ങളും മറച്ചു വക്കാനുള്ള ശ്രമം നടക്കുന്നതായാണ് ആരോപണം.
നവംബർ 24 ന് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് കമ്പനി 703 കോടി രൂപയുടെ ലാഭം മറച്ചു വച്ചതായി കണ്ടെത്തിയത്. തുടർന്ന് പ്രതാപനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജിഎസ്ടി വകുപ്പിന്റെ റെയ്ഡിനെ തുടർന്ന് കമ്പനി ഡയറക്ടർമാരായ പ്രതാപനെയും സെറീനയെയും നവംബർ 30 ന് തൃശ്ശൂരിലെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. നവംബർ 24 നും 27 നുമായി 1.5 കോടി രൂപയും 50 കോടി രൂപയും കമ്പനി പിഴ അടച്ചിരുന്നു.
advertisement
എറണാകുളം അഡീഷണൽ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതാപനെ പിന്നീട് ജൂഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കമ്പനിക്ക് കേരളത്തിനു പുറത്തും പ്രവർത്തനങ്ങൾ ഉള്ളതിനാൽ കമ്പനിയുടെ ലാഭം ഇതിലും അധികമായിരിക്കും എന്നും പറയപ്പെടുന്നു. സാധാരണ ഗതിയിൽ ഇങ്ങനെ കമ്പനികൾക്ക് മുകളിൽ കേസുകൾ ചുമത്തപ്പെടുമ്പോൾ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിയ്ക്കാറുണ്ട്, എന്നാൽ ഈ കേസിൽ അത് സംഭവിച്ചിട്ടില്ല എന്ന് ജിഎസ്ടി വകുപ്പിൽ ഉള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു.