ട്വിങ്കിളും ജഗദീഷും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിനിടെ ജഗദീഷിനൊപ്പം താമസിക്കണമെന്ന് യുവതി വാശിപിടിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ഇതേതുടര്‍ന്ന് മക്കളുടെ സഹായത്തോടെ ട്വിങ്കിളിനെ ജഗദീഷ് കൊലപ്പെടുത്തുകയായിരുന്നു.
Also Read സ്കൂളിൽ പോകാൻ വൈകിയതിന് അമ്മ വഴക്കു പറഞ്ഞു; 10-ാം ക്ലാസുകാരൻ ട്രെയിനിനു മുമ്പിൽ ചാടി
കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ചു കളഞ്ഞു. കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ കുഴിച്ചിടുകയും ചെയ്തു. ഇതിനു സമാനമായി മറ്റൊരിടത്ത് നായയെയും കുഴിച്ചിട്ടു. ട്വിങ്കിളിനെ കാണാതായതോടെ ജഗദീഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. അപ്പോള്‍ നായയെ കുഴിച്ചിട്ട സ്ഥലമാണ് ജഗദീഷ് പൊലീസിന് കാട്ടിക്കൊടുത്തത്. ദൃശ്യം സിനിമയാണ് ഇതിനു പ്രചോദനായതെന്ന് ജഗദീഷ് പൊലീസിനോട് സമ്മതിച്ചു. ഇതിനായി 'ദൃശ്യം' സിനിമ ഒട്ടേറെ തവണ ഇയാള്‍ കണ്ടെന്നും ഡി.ഐ.ജി പറഞ്ഞു.
advertisement
എന്നാല്‍ രണ്ടു മക്കളെയും പൊലീസ് ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്‌സിലേഷന്‍ സിഗ്‌നേച്ചര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് സത്യം പുറത്തുവന്നത്.
