സ്കൂളിൽ പോകാൻ വൈകിയതിന് അമ്മ വഴക്കു പറഞ്ഞു; 10 ാം ക്ലാസുകാരൻ ട്രെയിനിനു മുമ്പിൽ ചാടി

Last Updated:
ബംഗളൂരു: സ്കൂളിൽ പോകാൻ വൈകിയതിന് അമ്മ ശകാരിച്ചതിനെ തുടർന്ന് പത്താം ക്ലാസുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മെട്രോ ട്രെയിനിന്‍റെ മുമ്പിൽ ചാടിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിൻ ഡ്രൈവർ സഡൻ ബ്രേക്ക് നൽകിയതിനെ തുടർന്ന് കുട്ടിയുടെ ജീവൻ രക്ഷപ്പെട്ടു. അതേസമയം, ട്രാക്കിൽ വീണതിനെ തുടർന്ന് തലയ്ക്ക് പരുക്കേറ്റ ആൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടിയെ ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെന്‍റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്. തയ്യൽക്കട നടത്തുന്നവരാണ് കുട്ടിയുടെ മാതാപിതാക്കൾ. സംഭവത്തെക്കുറിച്ച് അറിഞ്ഞ കർണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കുട്ടിയെ ആശുപത്രിയിൽ എത്തി സന്ദർശിച്ചു.
 നിസ്സാരകാര്യങ്ങൾക്ക് ചില ആളുകൾ ഇത്തരം കടുപ്പത്തിലുള്ള തീരുമാനം എടുക്കുന്നത് ദുഃഖകരമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്കൂളിൽ പോകാൻ വൈകിയതിന് അമ്മ വഴക്കു പറഞ്ഞു; 10 ാം ക്ലാസുകാരൻ ട്രെയിനിനു മുമ്പിൽ ചാടി
Next Article
advertisement
'ഒത്തൊരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയം'; വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി
'ഒത്തൊരുമയുടെയും സ്ഥിരോത്സാഹത്തിന്റെയും വിജയം';വനിതാ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
  • ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യൻ വനിതാ ടീം ഐസിസി ലോകകപ്പിൽ കിരീടം നേടി.

  • പ്രധാനമന്ത്രി മോദി ഇന്ത്യൻ വനിതാ ടീമിനെ പ്രശംസിച്ചു.

  • ഷെഫാലി വർമ 87 റൺസ് നേടി ദീപ്തി ശർമ ടൂർണമെന്റിലെ മികച്ച താരമായി.

View All
advertisement