ഞായറാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ലോഡിംഗ് തൊഴിലാളിയാണ് ഇയാൾ. കഴിഞ്ഞ ദിവസം കാട്ടാമ്പള്ലി ശിശു മന്ദിരത്തിനടുത്ത് വെച്ച് ജോലിക്കിടയിൽ ചിലരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലെത്തിയ ശേഷം വീണ്ടും പുറത്തേക്ക് പോയതായിരുന്നു രാധാകൃഷ്ണപിള്ള. വീടിനടുത്ത് വെച്ച് വീണ്ടും വാക്കു തർക്കം ഉണ്ടായെന്നാണ് വിവരം. ഇതിനിടെയാണ് കുത്തേറ്റത്.
രാധാകൃഷ്ണപിള്ളയുടെ അയല്‍വാസിയാണ് കുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കുത്തുന്നത് തടയാന്‍ ശ്രമിച്ച ഭാര്യക്കും കുത്തേറ്റു. കൈയ്യിലാണ് ഇവർക്ക് കുത്തേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രാധാകൃഷ്ണപിള്ളയ്ക്ക് വയറിലാണ് കുത്തേറ്റത്. വാഹനം ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഏറെ വൈകിയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
advertisement
കഴിഞ്ഞ ശിവരാത്രിക്ക് കുതിരപ്പാലത്ത് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷവുമായി കൊലയ്ക്ക് ബന്ധമുണ്ടെന്നും വിവരമുണ്ട്. പുനലൂര്‍ ഡി വൈ എസ് പി അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. രാധാകൃഷ്ണപിള്ളയുടെ മൃതദേഹം കടക്കല്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
വിദ്യാർഥികളായ കണ്ണൻ, പൊന്നു എന്നിവരാണ് രാധാകൃഷ്ണന്റെ മക്കൾ.
