വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾക്ക് മാത്രമല്ല രണ്ടമ്മമാർ; തന്റെ അമ്മമാർക്ക് മദേഴ്‌സ് ഡേ ആശംസിച്ച് ശ്രീനിഷ് അരവിന്ദ്

Last Updated:

Srinish Aravind wishes mothers day for his mother and mother-in-law | "എന്റെ രണ്ടമ്മമാർക്കും മാതൃ ദിനാശംസകൾ" എന്ന് ഒരു അടിക്കുറിപ്പും

വിവാഹം കഴിഞ്ഞു പോകുന്ന പെൺമക്കളോട് ഇനി നിനക്ക് രണ്ടമ്മമാർ എന്ന് പറയാറുള്ള സ്ഥിരം പല്ലവി ഇനി അൽപ്പം മാറ്റി പിടിക്കാം. ഇക്കഴിഞ്ഞ മദേഴ്‌സ് ഡേയ്ക്ക് പേളിയുടെ ഭർത്താവ് ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്ത മദേഴ്‌സ് ഡേ ആശംസയാണ് ഇതിനു കാരണം. തന്റെ അമ്മയെയും പേളിയുടെ അമ്മയെയും വിവാഹ വേളയിൽ ചേർത്തു പിടിച്ചുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്താണ് ശ്രീനിഷ് മാതൃ ദിനാശംസകൾ നേർന്നത്. "എന്റെ രണ്ടമ്മമാർക്കും മാതൃ ദിനാശംസകൾ" എന്ന് ഒരു അടിക്കുറിപ്പും.
advertisement
മെയ് 5നും 8നും രണ്ടാചാരങ്ങളിൽ ആയിരുന്നു ഇവരുടെ വിവാഹം. ക്രിസ്തീയ രീതി പ്രകാരമുള്ള വിവാഹം മെയ് 5 നായിരുന്നു. കൊച്ചി ചൊവ്വര പള്ളിയിലായിരുന്നു ചടങ്ങ്. ശേഷം സിയാൽ കൺവെൻഷൻ സെന്ററിൽ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. വിവാഹ സൽക്കാര ചടങ്ങുകളിൽ സിനിമാ മേഖലയിലെ പ്രമുഖർ പങ്കെടുത്തിരുന്നു. പിന്നെ മെയ് 8ന് ഹൈന്ദവാചാര പ്രകാരമുള്ള വിവാഹ ചടങ്ങുകളും ഉണ്ടായിരുന്നു.
വിവാഹ ശേഷം നാട്ടിൻപുറത്തെ നാടൻ പെണ്ണായി മാറിയ പേളിയുടെ ദിനചര്യകൾ രസകരമായ ഇൻസ്റ്റാഗ്രാം സ്റ്റോറി വിഡിയോകളാക്കി ശ്രീനിഷ് അരവിന്ദ് പോസ്റ്റ് ചെയ്തിരുന്നു. നാട്ടിലെ തോട്ടത്തിൽ പണിയെടുത്തും, അവിടുത്തെ കുട്ടികളുമൊത്ത് കളിച്ചും, വീടിനുള്ളിൽ കാരംസ് കളിയിൽ കൂടിയും, അമ്പലത്തിൽ നാട്ടിലെ കുഞ്ഞിന്റെ ചോറൂണിൽ പങ്കെടുത്തും പാലക്കാടൻ നാട്ടിൻ പുറത്തെ ജീവിതം മതിയാവോളം ആസ്വദിക്കുകയാണ് പേളി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Film/
വിവാഹം കഴിഞ്ഞാൽ പെൺകുട്ടികൾക്ക് മാത്രമല്ല രണ്ടമ്മമാർ; തന്റെ അമ്മമാർക്ക് മദേഴ്‌സ് ഡേ ആശംസിച്ച് ശ്രീനിഷ് അരവിന്ദ്
Next Article
advertisement
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
മൂന്നുദിവസത്തെ കാര്യത്തിന് 73 ദിവസം കയറ്റിയിറക്കിയതിന് നഗരസഭാ ജീവനക്കാർക്ക് ലഡു നൽകി മധുര പ്രതികാരം
  • നിക്ഷേപത്തുക 73 ദിവസം വൈകിയതിൽ പ്രതിഷേധിച്ച് റിട്ട. ജീവനക്കാരൻ സലിമോൻ ലഡു വിതരണം ചെയ്തു.

  • 3 ദിവസത്തിൽ ലഭിക്കേണ്ട സേവനം 73 ദിവസം വൈകിയതിൽ പ്രതിഷേധം അറിയിക്കാൻ ലഡു വിതരണം.

  • നിക്ഷേപത്തുക വൈകിയതിൽ പ്രതിഷേധിച്ച് സലിമോൻ കോട്ടയം നഗരസഭാ ഓഫീസിൽ ലഡു വിതരണം ചെയ്തു.

View All
advertisement