മണ്ണന്തല മരുതൂർ റോഡിന് സമീപം അത്രക്കാട്ട് എൻക്ലേവ് ഹോം ബി 2ൽ ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. പോത്തൻകോട് സ്വദേശികളായ ഇവർ ഷംഷാദിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഇവിടെ താമസത്തിന് എത്തിയത്. ഭർത്താവുമായി അകന്നു കഴിയുന്ന ഷഹീനയും മലപ്പുറം സ്വദേശിയായ യുവാവും തമ്മിൽ വഴിവിട്ട ബന്ധം ഉണ്ടെന്ന് സഹോദരൻ സംശയിച്ചു.
ഈ ബന്ധം കൊണ്ടാണ് ഷഹീനയുടെ കുടുംബജീവിതം തകർന്നതെന്ന് ഷംഷാദ് വിശ്വസിച്ചിരുന്നു.ഇവർ തമ്മിലുള്ള ബന്ധം സഹോദരൻ ചോദ്യം ചെയ്യുകയും സഹോദരിയെ പറഞ്ഞു വിലയ്ക്കുകയും ചെയ്തിരുന്നു. സംഭവദിവസം ഷഹീന സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിച്ചു.
advertisement
തന്റെ വിലക്ക് മറികടന്ന് വീണ്ടും സഹോദരി ഇയാളുമായി വീഡിയോ കോൾ ചെയ്തത് കണ്ടു ഷംഷാദ് അവരെ കൈകൊണ്ട് മർദ്ദിച്ച അവശയാക്കി. പിന്നീട് ഫ്ലാറ്റിൽ എത്തിയ വിശാഖും ഷംഷാദും ഫ്ലാറ്റിൽ ഇരുന്ന് മദ്യപിച്ച് മൂന്നരയോടെ വിശാഖ് പുറത്തേക്ക് പോയി. പിന്നീട് അഞ്ചുമണിയോടെ മടങ്ങിയെത്തി.
രാത്രിയോടെ മൃതദേഹം മാറ്റാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടു. കൊലപാതകം പുറത്തറിയാതിരിക്കാൻ മൃതദേഹം മറവ് ചെയ്യാനും സഹോദരി സുഹൃത്തിനൊപ്പം ഒളിച്ചോടിയെന്ന് വരുത്തി തീർക്കാനും ആയിരുന്നു പദ്ധതി. പലതവണ ഫോണിൽ വിളിച്ചിട്ടും ഷഹീനയെ കിട്ടാതാവുകയും ഷംഷാദ് സഹോദരിയെ മർദ്ദിച്ച വിവരം അച്ഛനും അമ്മയും അറിഞ്ഞതോടെ ഇരുവരും ഫ്ലാറ്റിൽ എത്തി.
ഈ സമയം ഷംഷാദും സുഹൃത്തും മദ്യപിച്ച് ബോധമില്ലാത്ത നിലയിലായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനു താഴെ ഷഹീന അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും 6.15ഓടെ മരിക്കുകയായിരുന്നു. ഷംഷാദ് ഷഹീനയെ ക്രൂരമായി മർദ്ദിച്ചു എന്ന് സുഹൃത്ത് വിശാഖാണ് മൊഴി നൽകിയത്.
ഇരുവരും കവർച്ച അടിപിടി അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതികൾ ആണെന്ന് പോലീസ്. ഷംഷാദിന്റെ പേരിൽ 9 കേസുകളും വിശാഖിന് 6 കേസുകളും നിലവിലുണ്ട്. വിശാഖ് ഗുണ്ടാസംഘങ്ങളുമായി ബന്ധപ്പെട്ട ആളാണെന്നും പോലീസ് പറഞ്ഞു. കഴക്കൂട്ടം പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ് വിശാഖ്. സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.