also read:എംഎല്‍എ ബ്രോയ്ക്ക് വേണ്ടത് പുസ്തകങ്ങള്‍; അണികള്‍ക്കിടയില്‍ ചര്‍ച്ചയായി വി കെ പ്രശാന്തിന്റെ കുറിപ്പ്
വ്യാഴാഴ്ച സതേൺ കാലിഫോർണിയയിലാണ് സംഭവം. പതിനാറാം ജന്മദിനത്തിനാണ് വിദ്യാർഥി ഇത്തരത്തിൽ കൊല നടത്തിയത്. തലയ്ക്ക് വെടിവെച്ചാണ് വിദ്യാർഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ ആശുപത്രിയിലാണ്.
പതിനാറ് വയസുള്ള പെൺകുട്ടിയും 14 വയസുള്ള ആൺകുട്ടിയുമാണ് മരിച്ചത്. രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കുമാണ് പരിക്കേറ്റത്. ബാഗിൽ സൂക്ഷിച്ചിരുന്ന .45 കാലിബർ പിസ്റ്റൾ കൊണ്ടാണ് വിദ്യാർഥി വെടിയുതിർത്തത്.
സ്കൂളിൽ നാളെ ഒരു തമാശ നടക്കുമെന്ന് കൊലപാതകത്തിന് മുമ്പ് വിദ്യാർഥി തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. അതേസമയം കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
advertisement
Location :
First Published :
November 15, 2019 3:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുഎസ് സ്കൂളിൽ വീണ്ടും വെടിവയ്പ്പ്: പിറന്നാൾ ദിനം പതിനാറുകാരൻ സഹപാഠികളെ വെടിവെച്ച് കൊന്ന ശേഷം സ്വയം വെടിയുതിർത്തു