TRENDING:

ബസിനുള്ളില്‍ 17കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്; കുരുക്കായി വീഡിയോ

Last Updated:

പത്തനംതിട്ട തട്ടയില്‍ വെച്ചായിരുന്നു സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പതിനെഴുകാരനെ ബസിനുള്ളില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്. പത്തനംതിട്ട തട്ടയില്‍ വെച്ചായിരുന്നു സംഭവം. സ്വകാര്യബസില്‍ യാത്ര ചെയ്യുന്നതിനിടെ പതിനേഴുകാരന് നേരെ ഇയാള്‍ അതിക്രമം കാട്ടുകയായിരുന്നു. ഉപദ്രവം മുതലുള്ള ദൃശ്യങ്ങള്‍ യുവാവ് ഫോണില്‍ പകര്‍ത്തിയിരുന്നു.
advertisement

ശല്യം സഹിക്കാന്‍ കഴിയാതായതോടെ പതിനേഴുകാരന്‍ ബഹളം വെച്ച് ആളെ കൂട്ടി. ഇതോടെ പ്രതി ബസില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെട്ടു. ആണ്‍കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊടുമണ്‍ പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പൊലീസുകാരൻ കസ്റ്റഡിയിൽ

ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഓവർസിയറാണ് പ്രതി. പ്രതിക്കുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും കേസുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരന്‍ പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ബസിനുള്ളില്‍ 17കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്; കുരുക്കായി വീഡിയോ
Open in App
Home
Video
Impact Shorts
Web Stories