TRENDING:

ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു; അധ്യാപകനെതിരെ കേസ്

Last Updated:

വരാന്തയിലൂടെ പോവുകയായിരുന്ന കമറുദ്ദീൻ ക്ലാസിൽ കയറി മാഹിനെ മർദ്ദിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട് കൊടിയത്തൂരില്‍ അധ്യാപകന്‍റെ മര്‍ദ്ദനമേറ്റ വിദ്യാർത്ഥിക്ക് പരിക്കേറ്റു.  കൊടിയത്തൂർ പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അധ്യാപകൻ കമറുദ്ദീൻ  മർദ്ദിച്ചന്നാണ് പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് ആയിരുന്നു സംഭവം. മാഹിന്റെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന്   അധ്യാപകൻ കമറുദ്ദീനെതിരെ മുക്കം പോലീസ് കേസെടുത്തു.
advertisement

ക്ലാസിൽ എഴുന്നേറ്റ് നിന്നെന്നാരോപിച്ചായിരുന്നു മാഹിനെ അധ്യാപകന്‍ മർദ്ദിച്ചത്. മാഹിന്റെ ക്ലാസ് അധ്യാപകനല്ല കമറുദ്ദീൻ. വരാന്തയിലൂടെ പോവുകയായിരുന്ന കമറുദ്ദീൻ ക്ലാസിൽ കയറി മാഹിനെ മർദ്ദിക്കുകയായിരുന്നു. കുട്ടിയുടെ തോള്‍ ഭാഗത്തേറ്റ മർദ്ദനത്തെ തുടർന്ന് പേശികളിൽ ചതവുണ്ടായി. കുട്ടിക്ക് കൈയിൽ പൊട്ടലില്ലെന്നാണ് വിവരം. ബുധനാഴ്ച സ്കൂൾ വിട്ട് വീട്ടിലെത്തിയ മാഹീന് പുലർച്ചയോടെ വേദന കൂടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ എത്തിയപ്പോള്‍ കമറുദ്ദീനെ ന്യായീകരിക്കാനാണ് സ്കൂള്‍ അധികൃതര്‍ ശ്രമിച്ചതെന്ന് പിതാവ് കുറ്റപ്പെടുത്തി. ബാലാവകാശ നിയമം, ഐപിസി 341, 323 എന്നീ വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ലാസില്‍ എഴുന്നേറ്റ് നിന്നതിന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു; അധ്യാപകനെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories