എല്ലാം ഇൻസ്റ്രഗ്രാമിൽ വ്യാജ അക്കൌണ്ട് ഉണ്ടാക്കി ശേഖരിച്ചവയാണ്.ചതിക്കപ്പെട്ടു എന്ന് മനസ്സിലായ പെൺകുട്ടികളിൽ ചിലർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സഹിം വലയിലായത്. നിരവധി പേരാണ് ഇയാളുടെ വലയിൽ കുടുങ്ങിയതെങ്കിലും പലരും പരാതിയുമായി രംഗത്ത് വന്നില്ല.
വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പ്രതിയെ സൈബർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. അറബി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനറിയാവുന്ന സഹിം കുറേക്കാലം വിദേശത്തായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടിലും വിദേശത്തുമിരുന്നാണ് വീഡിയോ ഇൻസ്റ്റഗ്രാം വഴി അയപ്പിച്ചത്.
advertisement
വിവിധ അക്കൗണ്ടുകളിലൂടെ സ്ത്രീ ചമഞ്ഞായിരുന്നു പെണ്‍കുട്ടികളുമായി ചാറ്റിംഗ് നടത്തിയത്.ഇന്‍സ്റ്റഗ്രാമില്‍ നിന്നും പെണ്‍കുട്ടികളുടെ ഫോട്ടോ ശേഖരിച്ച് പെണ്‍കുട്ടികളുടെ പേരിലുള്ള പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച് അശ്ലീല വീഡിയോ അയപ്പിച്ച് സ്വന്തം മൊബൈലില്‍ സൂക്ഷിക്കുകയായിരുന്നു പ്രതിയുടെ രീതി. മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.