2021 സെപ്റ്റംബർ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി കുട്ടിയെ വലയിലാക്കിയത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. എട്ടു ദിവസത്തോളമാണ് പ്രതി മുറിക്കുള്ളിൽ തന്നെ താമസിച്ച് കുട്ടിയെ പീഡനത്തിനിരയാക്കിയത്. വിവാഹ വാഗ്ദാനം നൽകിയതിനാൽ പെൺകുട്ടി സംഭവം പുറത്ത് പറഞ്ഞില്ല.
വീട്ടിൽ ഒളിച്ചിരുന്ന ദിവസങ്ങളിൽ പ്രതി പെൺകുട്ടിയുടെ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. പെൺകുട്ടിയുടെ മുറിയിലാണ് ഇയാൾ ഇത്രയും ദിവസം താമസിച്ചിരുന്നത്. തുടർന്ന് സെപ്തംബര്‍ 21നു കുട്ടിയുടെ അച്ഛന്റെ നേമത്തുള്ള വീട്ടിലും പ്രതിയെത്തി. ഇവിടെ വച്ച് കുട്ടിയുടെ അച്ഛൻ പ്രതിയെ കാണുകയും പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഇതേ കുട്ടിയെ തട്ടിക്കൊണ്ടു പോയി വർക്കലയിലുള്ള ലോഡ്ജിലെത്തിച്ചും പീഡിപ്പിച്ചു. ഈ കേസിന്റെ വിചാരണയും പൂർത്തിയായി.
advertisement
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷാജി, സബ് ഇൻസ്‌പെക്ടർ ബി.ജയ എന്നിവരാണ് കേസ് അന്വേഷിച്ചത്. കേസിൽ 27 സാക്ഷികളെ വിസ്തരിക്കുകയും 36 രേഖകൾ ഹാജരാക്കുകയും ചെയ്തു.