കൊലപാതകത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നും രാഷ്ട്രീയ വൈരാഗ്യമുണ്ടോയെന്ന് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ പൊലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിലും വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എഫ്.ഐ.ഐ.ആറിലെ വിവരങ്ങള്‍ പുറത്തു വന്നത്.
Also Read വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; രാഷ്ട്രീയവൈരാഗ്യത്തെ കുറിച്ചും അന്വേഷണം
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താലും ആചരിച്ചു. അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്റെ ആരോപണം ബഷീറിന്റെ സഹോദരീ പുത്രി അഫ്‌സാ ബീവി തള്ളിക്കളഞ്ഞിരുന്നു.
advertisement
Location :
First Published :
March 03, 2019 9:57 PM IST