ചിതറ കൊലപാതകം: വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; രാഷ്ട്രീയവൈരാഗ്യത്തെ കുറിച്ചും അന്വേഷണം

Last Updated:

രാഷ്ട്രീയ വൈര്യാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.

കടയ്ക്കല്‍ (കൊല്ലം): ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗത്തിന്റെ കൊലപാതകത്തിനു പിന്നില്‍ വ്യക്തി വൈരാഗ്യമെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. 'കോണ്‍ഗ്രസുകാരോട് കളിച്ചാല്‍ ഇങ്ങനെയിരിക്കുമെടാ' എന്ന് ആക്രമണത്തിനിടെ ഷാജഹാന്‍ വിളിച്ച് പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം രാഷ്ട്രീയ വൈര്യാഗ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്നും റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നുണ്ട്.
'സഞ്ചി ബഷീറെ കിഴങ്ങുണ്ടോ' എന്ന് ചോദിച്ച് ഷാജഹാന്‍ കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നിലെ രാഷ്ട്രീയ വൈരാഗ്യത്തെ കുറിച്ച് അന്വേഷിച്ചു വരുകയാണ്. കളിയാക്കിയത് ചോദ്യം ചെയ്ത ബഷീര്‍ ഷാജഹാന്റെ തലയില്‍ പരുക്കേല്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ വൈരം കൊലയ്ക്കു പിന്നിലുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
advertisement
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താലും ആചരിച്ചു. അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്റെ ആരോപണം ബഷീറിന്റെ സഹോദരീ പുത്രി അഫ്‌സാ ബീവി തള്ളിക്കളഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ചിതറ കൊലപാതകം: വ്യക്തി വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്; രാഷ്ട്രീയവൈരാഗ്യത്തെ കുറിച്ചും അന്വേഷണം
Next Article
advertisement
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
'വികസിത് ഭാരതിലേക്ക്'; വിശാഖപട്ടണത്തെ 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബിൽ പ്രധാനമന്ത്രി മോദി
  • വിശാഖപട്ടണത്ത് 1.27 ലക്ഷം കോടി രൂപയുടെ ഗൂഗിള്‍ എഐ ഹബ്ബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.

  • ഗൂഗിളിന്റെ ഏറ്റവും വലിയ നിക്ഷേപമായ ഈ എഐ ഹബ്ബ് ഇന്ത്യയുടെ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തും.

  • പദ്ധതിയുടെ ഭാഗമായി 2026-2030 കാലയളവില്‍ ഏകദേശം 15 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് ഗൂഗിള്‍ അറിയിച്ചു.

View All
advertisement