'സഞ്ചി ബഷീറെ കിഴങ്ങുണ്ടോ' എന്ന് ചോദിച്ച് ഷാജഹാന്‍ കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നിലെ രാഷ്ട്രീയ വൈരാഗ്യത്തെ കുറിച്ച് അന്വേഷിച്ചു വരുകയാണ്. കളിയാക്കിയത് ചോദ്യം ചെയ്ത ബഷീര്‍ ഷാജഹാന്റെ തലയില്‍ പരുക്കേല്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാഷ്ട്രീയ വൈരം കൊലയ്ക്കു പിന്നിലുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കുന്നു.
Also Read കൊലയ്ക്കു കാരണം 'കപ്പ'യെച്ചൊല്ലിയുള്ള തര്‍ക്കം; രാഷ്ട്രീയമല്ലെന്ന് ബഷീറിന്റെ ബന്ധുക്കൾ
advertisement
ബഷീറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചിതറ പഞ്ചായത്തില്‍ ഞായറാഴ്ച സിപിഎം ഹര്‍ത്താലും ആചരിച്ചു. അതേസമയം രാഷ്ട്രീയ കൊലപാതകമെന്ന സിപിഎമ്മിന്റെ ആരോപണം ബഷീറിന്റെ സഹോദരീ പുത്രി അഫ്‌സാ ബീവി തള്ളിക്കളഞ്ഞിരുന്നു.