കൊലയ്ക്കു കാരണം 'കപ്പ'യെച്ചൊല്ലിയുള്ള തര്‍ക്കം; രാഷ്ട്രീയമല്ലെന്ന് ബഷീറിന്റെ ബന്ധുക്കൾ
Last Updated:
ഇരട്ടപ്പേര് വിളിച്ചതിനെച്ചൊല്ലി ബഷീറും ഷാജഹാനും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി അസ്ഫാ ബീവി പറഞ്ഞു. മരച്ചീനി എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവര്‍ പറഞ്ഞു.
കടയ്ക്കല്‍(കൊല്ലം): ചിതറയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം തള്ളി കൊല്ലപ്പെട്ട ബഷീറിന്റെ കുടുംബം. മരച്ചീനി(കപ്പ) കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ബഷീറിന്റെ സഹോദരീ പുത്രി അസ്ഫാ ബീവി വ്യക്തമാക്കുന്നു.
അതേസമയം പെരിയ കൊലപാതകത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസുകാരാണ് ചിതറയില്‍ ബഷീറിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ബഷീറിനെ കുത്തിയ ഷാജഹാന്‍ കോണ്‍ഗ്രസുകാരനാണെന്ന് ആരോപിച്ച് ഞായറാഴ്ച സി.പി.എം ചിതറ പഞ്ചായത്തില്‍ ഹാര്‍ത്താലിനും ആഹ്വാനം നല്‍കിയിരുന്നു.
ഇരട്ടപ്പേര് വിളിച്ചതിനെച്ചൊല്ലി ബഷീറും ഷാജഹാനും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി അസ്ഫാ ബീവി പറഞ്ഞു. മരച്ചീനി എനിക്ക് തരില്ലേ എന്ന് ചോദിച്ചാണ് ആക്രമിച്ചതെന്നും ഇവര്‍ പറഞ്ഞു. കൊലയാളിയായ ഷാജഹാന്‍ സ്ഥിരം ഗുണ്ടയാണെന്ന് ബഷീറിന്റെ സഹോദരനും പറഞ്ഞു.
advertisement
Also Read രാഷ്ട്രീയ കൊലപാതകമെന്ന് കോടിയേരി
ശനിയാഴ്ച വൈകിട്ട് മരച്ചീനി കച്ചവടവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനു പിന്നാലെ വൈകുന്നേരം മൂന്നര മണിയോടെവീട്ടിലെത്തിയ ഷാജഹാന്‍ ബഷീറിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ഒന്‍പത് മുറിവുകളാണ് ബഷീറിന്റെ ശരീരത്തിലുള്ളത്. നെഞ്ചില്‍ ഏറ്റ കുത്താണ് മരണകാരണം.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കൊലപാകത്തിന് പിന്നിലെന്ന സിപിഎം ആരോപണത്തിനെതിരെ ജില്ലാ കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കി. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
advertisement
പെരിയ കൊലപാതകത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസ്സുകാരാണ് ബഷീറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം. സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം വാക്കു തര്‍ക്കമായി വ്യാഖ്യാനിക്കുകയാണ്. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബന്ധുക്കളുടെ വെളിപ്പെടുത്തൽ സി.പി.എം നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 03, 2019 4:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊലയ്ക്കു കാരണം 'കപ്പ'യെച്ചൊല്ലിയുള്ള തര്‍ക്കം; രാഷ്ട്രീയമല്ലെന്ന് ബഷീറിന്റെ ബന്ധുക്കൾ