TRENDING:

KSEB | ഒരു കോടിരൂപയുടെ ബില്ല് മാറികിട്ടിയില്ലെന്ന് ആരോപണം; ആത്മഹത്യ ഭീഷണിയുമായി കെഎസ്ഇബി കരാറുകാരൻ

Last Updated:

ബില്ലിലെ പിഴവുകളാണ് തിരിച്ചയക്കാൻ കാരണമായി ഉദ്യോഗസ്ഥർ നല്‍കുന്ന വിശദീകരണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട് അട്ടപ്പാടിയില്‍ കെഎസ്ഇബി (KSEB) യുടെ കരാർ ജോലി ചെയ്തതിന്റെ ബിൽ മാറികിട്ടിയില്ലെന്ന് ആരോപിച്ച് ആത്മഹത്യ ഭീഷണിയുമായി (Suicide Threat) കരാറുകാരൻ. പാലക്കാട് മണ്ണാർക്കാട് കെഎസ്ഇബി ഓഫിസിലാണ് അട്ടപ്പാടി സ്വദേശി സുരേഷ് ബാബു ആത്മഹത്യ ഭീഷണിയുമായെത്തിയത്. കൈയില്‍ പ്ലാസ്റ്റിക് കയറുമായി  മണ്ണാർക്കാട് ഡിവിഷൻ ഓഫീസിലെത്തി ഭീഷണി മുഴക്കിയ സുരേഷ് ബാബുവിനെ കെഎസ്ഇബി ജീവനക്കാരും പോലീസും ചേർന്ന്  പിന്തിരിപ്പിച്ചു.
advertisement

തനിക്ക് കിട്ടാനുള്ള ഒരു കോടിയുടെ ബില്ല് മാറാന്‍ വൈകുന്നതായും മുന്നോട്ട് പോകാനാകില്ലെന്നും സുരേഷ് ബാബു പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ഓഫിസിൽ തൂങ്ങുമെന്നായിരുന്നു ഭീഷണി.ഇതിനിടെ കയ്യിലുള്ള കയറുമായി ഓഫീസിന്റെ ഗ്രില്ലിൽ കയറി. കെഎസ്ഇബി ജീവനക്കാർ ഇടപ്പെട്ട് താഴെയിറക്കി കയർ പിടിച്ചു വാങ്ങി.

Also Read- ഹെൽമെറ്റ് ധരിക്കാതെ എത്തിയയാൾ നിർത്താതെ പോയി; പിടികൂടുന്നതിനിടെ എസ്.ഐയെ ആക്രമിച്ചു

സുരേഷ് ബാബു മറ്റൊരു കയറുമായി എത്തി വീണ്ടും ഗ്രില്ലിൽ കയറിപ്പോഴും ജീവനക്കാര്‍ തടഞ്ഞു. ഇതിനിടെ പോലീസെത്തി സുരേഷ് ബാബുവിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ബോധപൂര്‍വമാണ് ബില്ലിന് അനുമതി നല്‍കാത്തതെന്ന് സുരേഷ് ബാബു ആരോപിക്കുന്നു.

advertisement

ബില്ലിലെ പിഴവുകളാണ് തിരിച്ചയക്കാൻ കാരണമായി ഉദ്യോഗസ്ഥർ നല്‍കുന്ന വിശദീകരണം. ഒരു കോടി രൂപ കുടിശ്ശികയെന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. നിലവില്‍ ലഭിച്ചിട്ടുള്ള ഇരുപത് ലക്ഷം രൂപയുടെ ബില്ല് വേഗത്തില്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് കെഎസ്ഇബി സുരേഷ് ബാബുവിന് നല്‍കിയിട്ടുള്ളത്.

പ്രണയം നടിച്ച് വിദ്യാർത്ഥിനിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു; കാമുകനും സംഘവും അറസ്റ്റിൽ

മലപ്പുറം: പ്രണയം നടിച്ച് പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ച കേസിൽ കാമുകനും സംഘവും പോലീസിന്റെ പിടിയിൽ. പൊന്നാനിയിൽ നിന്ന് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ നിന്നും പൊന്നാനി സിഐ കണ്ടെത്തുകയായിരുന്നു.

advertisement

കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച് കടവനാട് സ്വദേശി നിഖിൽ കുമാർ ( 23 ) പെൺകുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Also Read- എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ 72കാരന് 65 വർഷം തടവും രണ്ടു ലക്ഷം രൂപ പിഴയും

വാഹനം വാടകക്കെടുത്ത് പെൺകുട്ടിയുമായി എറണാംകുളത്ത് എത്തുകയും തുടർന്ന് വാഹനം അവിടെ ഉപേക്ഷിച്ച് ട്രെയിൻ മാർഗം സേലത്ത് പോവുകയും പിന്നീട് പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങി, ചിദംബരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ച് വരികയായിരുന്നു.

advertisement

പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതികൾ ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. ചിദംബരത്ത് വെച്ച് മൂന്നു ദിവസം ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മംഗലാപുരത്ത് എത്തിയ ഇവർ വയനാട്ടിൽ വിവിധ ഇടങ്ങലയിലായി താമസിച്ചു. ഇവിടെ നിന്നും ഗോവയിലേക്ക് പോകാനായിരുന്നു ഇവരുടെ പദ്ധതി. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റ് മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പൊന്നാനി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ നിഖിലിനെ സമർത്ഥമായ നീക്കങ്ങൾക്കൊടുവിലാണ് പൊന്നാനി പോലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്.ഇയാൾക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശൻ (23), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
KSEB | ഒരു കോടിരൂപയുടെ ബില്ല് മാറികിട്ടിയില്ലെന്ന് ആരോപണം; ആത്മഹത്യ ഭീഷണിയുമായി കെഎസ്ഇബി കരാറുകാരൻ
Open in App
Home
Video
Impact Shorts
Web Stories