TRENDING:

പെൺമക്കളെ ആശ്രമത്തിൽ തടഞ്ഞുവെച്ചു; നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി ദമ്പതിമാർ

Last Updated:

തങ്ങളുടെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ നിയമവിരുദ്ധമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ദമ്പതികൾ പരാതിയിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അഹമ്മദാബാദ്: വിവാദ സന്യാസി നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി ദമ്പതിമാർ. രണ്ട് പെൺമക്കളെ നിത്യാനന്ദ ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുന്നുവെന്ന് കാട്ടി ബംഗളൂരു സ്വദേശികളായ ദമ്പതികളാണ് ഗുജറാത്ത് ഹൈക്കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. മക്കളെ വിട്ടുകിട്ടാൻ കോടതി സഹായിക്കണമെന്നാണ് ഇവരുടെ ആവശ്യം.
advertisement

also read:കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച മകളെ അമ്മ കൊലപ്പെടുത്തി

പീഡന ആരോപണം നേരിടുന്ന നിത്യാനന്ദ മക്കളെ അനധികൃതമായ ആശ്രമത്തിൽ തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് പരാതിയിലെ ആരോപണം.

2013ൽ തങ്ങളുടെ ഏഴിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള നാല് പെൺകുഞ്ഞുങ്ങളെ നിത്യാനന്ദയുടെ ബംഗളൂരുവിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ചേർത്തിരുന്നു. എന്നാൽ തങ്ങളുടെ സമ്മതമില്ലാതെ മക്കളെ അഹമ്മദാബാദിലെ മറ്റൊരു ആശ്രമത്തിലേക്ക് മാറ്റി. ഇവിടെനിന്ന് നിത്യാനന്ദ ധ്യാനപീഠത്തിന്റെ മറ്റൊരു സ്ഥാപനമായ യോഗിനി സർവജ്ഞപീഠത്തിലേക്ക് ഈ വർഷം മാറ്റി. ഇതറിഞ്ഞ് അവരെ കാണാനെത്തിയപ്പോള്‍ കാണാൻ അനുവദിച്ചിരുന്നില്ല- ദമ്പതികൾ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ആരോപിക്കുന്നു.

advertisement

പൊലീസിന്റെയും ബാലാവകാശ കമ്മീഷന്റെയും സഹായത്തോടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ അവിടെ നിന്ന് രക്ഷപ്പെടുത്തി. എന്നാൽ പ്രായപൂർത്തിയായ രണ്ട് പെൺമക്കളും അവിടെ നിന്ന് വരാൻ തയ്യാറായില്ലെന്നും ദമ്പതികൾ വ്യക്തമാക്കുന്നു.

ദമ്പതികളുടെ പരാതിയിൽ അഹമ്മദാബാദ് പൊലീസ് നിത്യാനന്ദയ്ക്കും ആശ്രമത്തിലെ മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ എഫ്ഐആർ സമർപ്പിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നാണ് അഹമ്മദാബാദ് പൊലീസ് പറയുന്നത്.

തങ്ങളുടെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി രണ്ടാഴ്ചയിലേറെ നിയമവിരുദ്ധമായി തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് ദമ്പതികൾ പരാതിയിൽ പറയുന്നു. മക്കളെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് നിർദേശം നൽകണമെന്നും മക്കളെ തങ്ങൾക്ക് കൈമാറണമെന്നും ദമ്പതികൾ ആവശ്യപ്പെട്ടിരിക്കുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺമക്കളെ ആശ്രമത്തിൽ തടഞ്ഞുവെച്ചു; നിത്യാനന്ദയ്ക്കെതിരെ പരാതിയുമായി ദമ്പതിമാർ