കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച മകളെ അമ്മ കൊലപ്പെടുത്തി

Last Updated:

മകള്‍ ഒളിച്ചോടി പോയാലുള്ള നാണക്കേട് ഭയന്നാണ് കൊലപ്പെടുത്തിയതെന്ന് മാതാവ്.

മുംബൈ:  കാമുകനൊപ്പം ഒളിച്ചോടാൻ തീരുമാനിച്ച 23 കാരിയായ മകളെ അമ്മ കൊലപ്പെടുത്തി. സംഭവത്തിൽ 40 വയസുകാരിയായ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ മുംബൈയിലെ പയ്ദുനിയിൽ നിര്‍മല അശോക് വഗേല എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്.
പ്രണയ ബന്ധത്തിൽ നിന്നും പിൻമാറാൻ മകള്‍ തയാറാകാത്തതിനെ തുടർന്നാണ് കൊലപ്പെടുത്തേണ്ടി വന്നതെന്ന് അറസ്റ്റിലായ പി. വഗേല (40) പൊലീസിനോടു പറഞ്ഞു. മകളെ കൊലപ്പെടുത്തിയ ശേഷം വഗേല തന്നെയാണ്പൊലീസിനെ വിവരമറിയിച്ചതും.
ഞായാറാഴ്ച രാത്രിയോടെയാണ്  പ്രണയ ബന്ധത്തെച്ചൊല്ലി അമ്മയും മകളും തമ്മിൽ തർക്കമുണ്ടായതി. തർക്കം രൂക്ഷമായതോടെ വഗേല മകളുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കാമുകനുമൊത്ത് ഒളിച്ചോടാന്‍ മകൾ തയാറെടുക്കുന്നതായി വഗേലയ്ക്ക് നേരത്തെ വിവരം ലഭിച്ചരുന്നെന്നും പൊലീസ് പറയുന്നു.
advertisement
മകള്‍ ഒളിച്ചോടി  പോയാലുള്ള നാണക്കേട് ഭയന്നാണ് കൊലപ്പെടുത്തിയതെന്നും വഗേല പൊലീസിനോട് സമ്മതിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകനൊപ്പം ഒളിച്ചോടാൻ ശ്രമിച്ച മകളെ അമ്മ കൊലപ്പെടുത്തി
Next Article
advertisement
രേഖകളില്ലാതെ ബിഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന 21 കുട്ടികളെ പാലക്കാട് CWCക്ക് കൈമാറി
രേഖകളില്ലാതെ ബിഹാറിൽ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു വന്ന 21 കുട്ടികളെ പാലക്കാട് CWCക്ക് കൈമാറി
  • ബിഹാറിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 21 കുട്ടികളെ പാലക്കാട് CWCക്ക് റെയിൽവേ പൊലീസ് കൈമാറി

  • 10 മുതൽ 13 വയസ്സുള്ള ആൺകുട്ടികൾക്കൊപ്പം രണ്ട് മുതിർന്നവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു

  • കുട്ടികളെ പഠനത്തിനായി കൊണ്ടുവന്നതാണെന്ന് പറഞ്ഞെങ്കിലും തിരിച്ചറിയൽ രേഖകൾ ഇല്ലായിരുന്നു

View All
advertisement