TRENDING:

പരിശോധനയ്ക്ക് നിർത്താതെ പാഞ്ഞ കാർ പിടിച്ചു; പയ്യന്നൂരിൽ ലഹരി കടത്തിയ ദമ്പതികളക്കം മൂന്നു പേർ പിടിയിൽ

Last Updated:

പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പയ്യന്നൂർ: കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുകളുമായി ദമ്പതികളടക്കം മൂന്നുപേരെ പയ്യന്നൂർ പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി പത്തരയോടെ വെള്ളൂർ കണ്ടോത്ത് കുറുംബ ക്ഷേത്രത്തിന് സമീപം നടന്ന പരിശോധനയിലാണ് പ്രതികൾ വലയിലായത്. കണ്ണൂർ ചാലാട് സ്വദേശികളായ നാദിർ നൂറുദ്ദീൻ (41), ഭാര്യ ഐന (33), എടക്കാട് സ്വദേശി കെ. ഷാനിദ് (36) എന്നിവരെയാണ് പൊലീസ് സംഘം കീഴടക്കിയത്. ഇവരിൽ നിന്ന് 41 ഗ്രാം എംഡിഎംഎയും 241 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
News18
News18
advertisement

പയ്യന്നൂർ ഭാഗത്തുനിന്ന് ലഹരിമരുന്ന് കടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ദേശീയപാതയിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിന് പൊലീസ് കൈകാണിച്ചെങ്കിലും നിർത്താതെ അമിതവേഗത്തിൽ പോകുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം കാറിനെ പിന്തുടരുകയും എടാട്ട് കണ്ണങ്ങാട്ട് ഭഗവതി ക്ഷേത്രം റോഡിൽ വച്ച് തടയുകയുമായിരുന്നു. കാറിനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ശേഖരം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പയ്യന്നൂർ എസ്ഐ പി.വി. അനുശ്രീയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് (DANSAF) അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. എൻഡിപിഎസ് നിയമപ്രകാരം കേസെടുത്ത പൊലീസ്, ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇത് ആർക്ക് നൽകാനാണ് എത്തിച്ചതെന്നതിനെക്കുറിച്ചും വിശദമായ അന്വേഷണം ആരംഭിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പരിശോധനയ്ക്ക് നിർത്താതെ പാഞ്ഞ കാർ പിടിച്ചു; പയ്യന്നൂരിൽ ലഹരി കടത്തിയ ദമ്പതികളക്കം മൂന്നു പേർ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories