TRENDING:

'ഫോൺ ഒന്ന് തരാവോ? ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാം'; മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ

Last Updated:

വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ തട്ടിയെടുക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ. ഫോൺ ഒന്ന് തരാവോ? ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാമെന്ന് പറഞ്ഞ് മൊബൈൽ ഫോൺ കൈവശപ്പെടുത്തുന്നതാണ് ഇവരുടെ രീതി. വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ തട്ടിയെടുക്കുന്നത്. കാസർകോഡ് മൂളിയൂർ സ്വദേശി അലി അഷ്കർ, തൃശൂർ പുതുക്കാട് സ്വദേശി എംഡി ആൻമേരി എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement

ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് പറയുന്നത്. കടകളിലും മറ്റും കയറി തങ്ങളുടെ മൊബൈൽ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകൾ വാങ്ങുകയാണ് ഇവർ ആദ്യം ചെയ്യുക. ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാർക്ക് ചെയ്തിരിക്കുന്ന ബൈക്കിൽ ഉടൻ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇത്തരത്തിൽ മൊബൈൽ തട്ടിയെടുത്ത പത്തോളം കേസുകളിൽ പൊലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈൽ സമാനരീതിയിൽ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയിൽ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുൻപു ലഹരി, ബൈക്ക് മോഷണ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
'ഫോൺ ഒന്ന് തരാവോ? ഒരാളെ അത്യാവശ്യമായി വിളിച്ചിട്ട് തരാം'; മൊബൈൽ കൈവശപ്പെടുത്തി കടന്നുകളയുന്ന ദമ്പതികൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories