TRENDING:

ഭാര്യയുടെ ബാഗിൽ ഒളിപ്പിച്ച 13 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ ദമ്പതികൾ പിടിയിൽ

Last Updated:

പിടിയിലായ സിയ, മാസങ്ങളായി കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. ഇയാൾക്ക് നേരത്തെ എൻഡിപിഎസ് കേസുകളും, നിരവധി അടിപിടികേസുകളും ഉണ്ട്. ഭാര്യയെ ഉപയോഗിച്ചാണ് സിയ ലഹരി കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലപ്പുഴ: സ്ത്രീകളെ ഉപയോഗിച്ച് ഇടപാടുകൾ നടത്തുന്നതാണ് ലഹരി സംഘങ്ങള്‍ പുതിയതായി സ്വീകരിച്ചിരിക്കുന്ന രീതി. യുവതികളെ ക്യാരിയർമാരാക്കിയാൽ പൊലീസോ എക്സൈസോ സംശയിക്കാറില്ലെന്ന കണക്കുകൂട്ടലിലാണിത്. ആലപ്പുഴ സ്വദേശി സിയാ എംഡിഎംഎ കടത്താൻ ഭാര്യയെയാണ് കൂട്ടുപിടിച്ചത്. ഭാര്യ സഞ്ചുമോളുടെ ബാഗിൽ ഒളിപ്പിച്ചാണ് ബെംഗളൂരുവിൽ നിന്നും ലഹരി എത്തിക്കുക. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ദമ്പതികൾ ലഹരിയുമായി പിടിയിലായി. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ നോർത്ത് പോലിസും ചേർന്ന് ഇവരിൽ നിന്ന് 13 ഗ്രാം MDMA കണ്ടെടുത്തു. പിടിയിലായ സിയ നിരവധി ലഹരി കേസുകളിലും അടിപിടി കേസിലും പ്രതിയാണ്.
സഞ്ചുമോൾ, സിയ
സഞ്ചുമോൾ, സിയ
advertisement

ഓപ്പറേഷൻ ഡി-ഹണ്ടിൻ്റെ ഭാഗമായി ആലപ്പുഴ നഗരത്തിലെ റെയിൽവേ സ്റ്റേഷൻ, കെഎസ്ആർടിസി സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ കണ്ടെടുക്കാനായത്. വിൽപ്പനയ്ക്കായി ലഹരി വസ്തുക്കൾ കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിന് സമീപത്തുനിന്ന് പ്രതികൾ പിടിയിലാവുകയായിരുന്നു.

ഇതും വായിക്കുക: വിരമിച്ചശേഷവും കൈക്കൂലി വാങ്ങിയ മുൻ വില്ലേജ് അസിസ്റ്റന്റും സഹപ്രവർത്തകനും അറസ്റ്റിൽ‌

പിടിയിലായ സിയ, മാസങ്ങളായി കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. ഇയാൾക്ക് നേരത്തെ എൻഡിപിഎസ് കേസുകളും, നിരവധി അടിപിടികേസുകളും ഉണ്ട്. ഭാര്യയെ ഉപയോഗിച്ചാണ് സിയ ലഹരി കടത്ത് നടത്തിയിരുന്നതെന്നാണ് വിവരം.

advertisement

നർക്കോട്ടിക് സെൽ ഡിവൈ എസ് പി ബി പങ്കജാക്ഷൻ്റെ നേതൃത്യത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈ എസ് പി മധു ബാബുവിൻ്റെ നേതൃത്വത്തിൽ സി ഐ രാജേഷ്, എസ് ഐമാരായ ഗീതുമോൾ, സൈമൺ ആൻ്റോ, സീനിയർ സിപിഒ ബിജിമോൻ, സിപിഒ മാത്യു എന്നിവരാണ് പ്രതികളെ പിടികുടിയത്.

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ജില്ലാ പോലിസും ജില്ലയിലുടനീളം സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി നടത്തിയ ശക്തമായ പരിശോധനയുടെ ഫലമായാണ് ഇത്രയും വലിയ ലഹരി വസ്തുക്കൾ കണ്ടെത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് പൊലീസിന്റെയും എക്സൈസിന്റെയും തീരുമാനം.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ ബാഗിൽ ഒളിപ്പിച്ച 13 ഗ്രാം എംഡിഎംഎയുമായി ആലപ്പുഴയിൽ ദമ്പതികൾ പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories