പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ട്യൂഷന്‍ എടുക്കാന്‍ എന്ന വ്യാജേന വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു ഇയാൾ. പിന്നീട് പീഡന ദൃശ്യങ്ങള്‍ ഭാര്യയെ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചു ഇന്‍സ്റ്റാഗ്രാം വഴി ഷെയര്‍ ചെയ്യുകയായിരുന്നു.
Also Read- പട്ടാളത്തിൽ ജോലി വാഗ്ദാനം ചെയ്ത് സൈനിക വേഷത്തിലെത്തി ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ
ആവശ്യക്കാരിൽ നിന്നായി മുന്‍കൂറായി പണം വാങ്ങിയശേഷം ഇന്‍സ്റ്റഗ്രാം വഴി ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും അയച്ചു നൽകുന്നതാണ് ഇവരുടെ പതിവ്. നിരവധി പേരാണ് ഇവരിൽ നിന്ന് പീഡന ദൃശ്യങ്ങൾ വാങ്ങിയിട്ടുള്ളത്. ഫോട്ടോക്ക് 50 രൂപമുതല്‍ അഞ്ഞൂറ് രൂപവരെയും ദൃശ്യങ്ങള്‍ക്ക് 1500 രൂപ വരെയും പ്രതികള്‍ ആവശ്യക്കാരില്‍ നിന്നും ഈടാക്കിയതായി പൊലീസ് പറയുന്നു.
advertisement
Also Read- ജോലി ‘ഗർഭിണിയാക്കൽ’; ശമ്പളം 25 ലക്ഷം രൂപ; ഓൺലൈനിൽ യുവാവിന് നഷ്ടമായത് അരലക്ഷം രൂപ
അതേസമയം, സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ കൂടാതെ ദൃശ്യങ്ങൾ വാങ്ങിയവരിലേക്കും അന്വേഷണം നീട്ടാനാണ് പൊലീസ് തീരുമാനം. ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.