സുകാന്തിന്റെ ഐ ഫോണിൽ നിന്നും ചാറ്റ് കണ്ടെത്തിയ പോലീസിന് ലഭിച്ചത് അസാധാരണ തെളിവ്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് ഇത് ശക്തമായ തെളിവെന്ന് പോലീസ്. ചാറ്റിൻെ പൂർണരൂപം
സുകാന്ത്: എനിക്ക് നിന്നെ വേണ്ട
യുവതി: എനിക്ക് ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ല
സുകാന്ത്: നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻ പറ്റൂ
യുവതി: അതിന് ഞാൻ എന്ത് ചെയ്യണം
സുകാന്ത്: നീ പോയി ചാകണം
സുകാന്ത് : നീ എന്നു ചാകും
(നിരന്തരം ചോദിച്ചപ്പോൾ യുവതിയുടെ മറുപടി)
advertisement
യുവതി: ഓഗസ്ത് 9ന് മരിക്കും
എന്നാൽ യുവതി അതിന് മുൻപ് തന്നെ ജീവിതം അവസാനിപ്പിച്ചു. ഈ സംഭാഷണം നടന്നത് ഫെബ്രുവരി ഒമ്പതിനായിരുന്നു. സുകാന്തിന് കുരുക്കായി മാറിയത് ഫോണിലെ ടെല്രഗാം ആപ്പ്. ടെല്രഗാം ചാറ്റ് ഡീലീറ്റ് ചെയ്തെങ്കിലും ആപ് റിമൂവ് ചെയ്തിരുന്നില്ല. പോലീസ് ചാറ്റ് വീണ്ടെടുത്തു.
ഫോൺ കോടതയിൽ നിന്ന് തിരികെ വാങ്ങി പരിശോധിക്കുകയായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ഫോൺ ഫോറൻസിക് ലാബിൽ നൽകി. ബന്ധുവിന്റെ പക്കൽ നിന്നുമാണ് ഫോൺ ലഭിച്ചത്. ലഭിച്ച തെളിവ് മജിസ്‌ട്രേറ്റ് കോടതിക്ക് കൈമാറി. തെളിവ് അടുത്ത ദിവസം ഹൈക്കോടതിയിലും നൽകും.
Summary: Crucial evidence regarding the death of Megha, an IB officer who lost life in Thiruvananthapuram has been recovered from the mobile phone of accused Sukanth, her co-worker, responsible for abetment of suicide. A chat thread from the Telegram app was recovered by police and the iPhone was handed over to the forensic department for further investigation