TRENDING:

മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു

Last Updated:

മാലാ പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: നടി മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌ത് സോഷ്യല്‍ മീഡിയയിൽ ഉപയോഗിച്ചുവെന്ന പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് ഐഡിയാണ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇന്നലെയാണ് മാലാ പാര്‍വതി പരാതി നല്‍കിയത്.
മാലാ പാർവതി (Photo: Facebook)
മാലാ പാർവതി (Photo: Facebook)
advertisement

ഇതും വായിക്കുക: 'ലഹരി ഉപയോഗിച്ചശേഷവും പീഡിപ്പിച്ചു; പലപ്പോഴായി പണം വാങ്ങി'; പിന്മാറ്റം മാനസികമായി തളർത്തിയെന്ന് വേടനെതിരെ പരാതി നൽകിയ യുവ ഡോക്ടർ

മാലാ പാര്‍വതിയുടെ പേരില്‍ പതിനായിരത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക് പേജിലാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മാനേജറാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് മാല പാര്‍വതി ന്യൂസ് 18നോട് പറഞ്ഞു. നിരവധി സ്ത്രീകളുടെ ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്ത് പങ്കുവെക്കുന്നുണ്ടെന്നും നടി പ്രതികരിച്ചു. ഭാരതീയ ന്യായ സംഹിത 78 (2) ,79 ഐടി ആകട് 66, 66 സി, 67 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു
Open in App
Home
Video
Impact Shorts
Web Stories