സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഇതേ ഗ്രാമത്തില്‍ നിന്നുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ''ഒന്നോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നത് വ്യക്തമാണ്. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. അവളുടെ മുഖം മൂര്‍ച്ചയുള്ള ഒരു വസ്തുകൊണ്ട് അടിച്ചിരുന്നതിനാല്‍ നീരുവെച്ച് വീര്‍ത്തിരുന്നു,'' പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ അഞ്ജു സിംഗ് പറഞ്ഞു. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളില്‍ രക്തക്കറ പറ്റിയിരുന്നു. മെഡിക്കല്‍-ലീഗല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം പെണ്‍കുട്ടിയെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പെണ്‍കുട്ടി വല്ലാതെ ഭയന്ന അവസ്ഥയിലാണുള്ളത്. അവള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല. ഞാന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും ഭയാനകമായ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഒന്നാണിത്,'' സിംഗ് വ്യക്തമാക്കി.
advertisement
ഈ സംഭവത്തിന് ശേഷം പെണ്‍കുട്ടിക്ക് ഇടയ്ക്കിടയ്ക്ക് അപസ്മാരം വന്നുകൊണ്ടിരിക്കുകയാണെന്നും അവള്‍ വളരെയധികം ഭയന്നുപോയതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം നടന്നതെപ്പോള്‍?
ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. കര്‍ഷകനാണ് പെണ്‍കുട്ടിയുടെ പിതാവ്. ചൊവ്വാഴ്ച വൈകുന്നേരം വയലില്‍ പോയ പെണ്‍കുട്ടിയെ കാണാതാകുകയായിരുന്നു. പിറ്റേദിവസം ഗ്രാമവാസിയായ ഒരാള്‍ വീട്ടില്‍ വന്ന് 500 മീറ്റര്‍ അകലെയായി വയലില്‍ പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടതായി അറിയിച്ചു. അര്‍ദ്ധനഗ്നയായ നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. മുഖം വീര്‍ത്ത നിലയിലുമായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാന്‍ മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
''സംഭവത്തെക്കുറിച്ച് അറിഞ്ഞയുടനെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. കുറ്റവാളിയെ കണ്ടെത്താന്‍ ഞങ്ങള്‍ സിസിടിവി ദൃശ്യങ്ങളും മൊബൈലില്‍ നിന്നുള്ള വിവരങ്ങളും ശേഖരിച്ച് വരികയാണ്,'' അഡീഷണല്‍ എസ് പി അതുല്‍ കുമാര്‍ ശ്രീവാസ്തവ അറിയിച്ചു.