അറസ്റ്റ് ചെയ്തതിനുശേഷം സ്റ്റേഷനിൽ എത്തിച്ച യുവതിയെ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ചോദ്യം ചെയ്യൽ തുടരുകയാണ്.
ഈ വിവരങ്ങൾ വീട്ടുകാർക്കും ആൺ സുഹൃത്തിനും അറിയില്ലെന്നായിരുന്നു പെൺകുട്ടി ആദ്യം നൽകിയിരുന്ന മൊഴി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്.
ചൊവ്വാഴ്ച ഉച്ചയോടെയാണ് അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിന്റെ മൃതദേഹം സമീപത്തുള്ള പറമ്പിൽ നിന്നും കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലക്കെട്ട് ശതമാനം കുഞ്ഞിന്റെ മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
പ്രസവിച്ചതിന് പിന്നാലെ ആരും കാണാതെ കുഞ്ഞിനെ ചേമ്പിലയിൽ പൊതിഞ്ഞ് വീടിന് പിന്നിലെ പറമ്പിലേക്ക് എറിഞ്ഞതാണെന്നാണ് വിദ്യാർഥിനി കൂടിയായ അമ്മ പറഞ്ഞിരുന്നത്.
advertisement
അതേസമയം കുഞ്ഞിനെ പറമ്പിലേക്ക് വലിച്ചെറിഞ്ഞപ്പോഴാണ് കുഞ്ഞിന്റെ തലയ്ക്ക് പരുക്ക് പറ്റിയത് എന്നാണ് പൊലീസിന്റെ വിലയിരുത്തൽ.
സ്വയം പൊക്കിൾകൊടി മുറിച്ചതിന് പിന്നാലെ തലചുറ്റി വീണിരുന്നുവെന്നും ആ സമയത്ത് കുഞ്ഞിന്റെ തല ഇടിച്ചതാകമെന്ന പെൺകുട്ടിയുടെ മൊഴി പൊലീസ് മുഖവിലക്കെടുത്തിരുന്നില്ല.