TRENDING:

Arrest | ഭാര്യയെ കടന്നുപിടിച്ചത് തടയാനെത്തിയയാളെ വെട്ടിക്കൊല്ലാൻ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

Last Updated:

മദ്യം വാങ്ങിയ്ക്കുന്നതിനായി പണം ചോദിച്ചപ്പോള്‍ കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി താജുദീനെ ആക്രമിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം :വീട്ടമ്മയെ കടന്നുപിടിച്ചത് തടയാനെത്തിയ ഭര്‍ത്താവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍ (Arrest) പുനലൂര്‍ മുസാവരിക്കുന്ന് കാഞ്ഞിരംവിള വീട്ടില്‍ ഷാനവാസിനെയാണ് (37) പോലീസ് (Police) അറസ്റ്റ് ചെയ്തത്. പുനലൂര്‍ (PUNNALUR) വിളക്കുടി കടുവാക്കുഴിയില്‍ ഷിഫാന മന്‍സ്സിലില്‍ താജുദ്ദീനെ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ഷാനവാസ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ഇന്ന് രാവിലെ പത്ത് മണിക്ക് പുനലൂര്‍ ഡി.വൈ.എസ്.പി ബി. വിനോദിന്റെ നേതൃത്ത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ ഡിസംബര്‍ 24ന് രാത്രി 11 മണിയോടുകൂടി താജുദ്ദീനും കുടുംബവും താമസിക്കുന്ന വീട്ടില്‍ പ്രതി അതിക്രമിച്ചുകയറുകയായിരുന്നു. വീടിന്റെ സിറ്റൗട്ടില്‍ നിന്ന താജുദ്ദീന്റെ ഭാര്യയെ കടന്നുപിടിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഭാര്യയുടെ നിലവിളികേട്ട് ഓടിയെത്തിയ താജുദ്ദീനെ പ്രതി കൈയ്യില്‍ കരുതിയിരുന്ന വടിവാള്‍ കൊണ്ട് പലതവണ വെട്ടുകയായിരുന്നു. താജുദ്ദീന്റെ തലയ്ക്ക് സാരമായ പരിക്കേല്‍ക്കുകയും പട്ടിക കഷണം കൊണ്ടുള്ള ആക്രമണത്തില്‍ താജുദീന്റെ ഭാര്യയ്ക്കും പരിക്കേല്‍ക്കുകയും ചെയ്തു.

advertisement

മദ്യം വാങ്ങിയ്ക്കുന്നതിനായി പണം ചോദിച്ചപ്പോള്‍ കൊടുക്കാത്തതിലുള്ള വിരോധത്താലാണ് പ്രതി താജുദീനെ ആക്രമിച്ചത്. താജുദ്ദീന്റെ പരാതിയില്‍ പുനലൂര്‍ പോലീസ് ഷാനവാസിനെതിരെ വധശ്രമത്തിന് കേസെടുത്തു അന്വേഷണം നടത്തി വരികയായിരുന്നു.

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ പുനലൂര്‍ ഡി.വൈ.എസ്.പി ബി. വിനോദിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടുകയായിരുന്നു? സ്‌ക്വാഡില്‍ എസ്.ഐ ഹരീഷ്, എസ്.ഐ കൃഷ്ണകുമാര്‍, എസ്.സി.പി.ഓ ദീപക്, സി.പി.ഒ മാരായ അഭിലാഷ് പി.എസ്, മനോജ്, ദീപു, അജീഷ് എന്നിവരും ഉണ്ടായിരുന്നു.

പഴുതടച്ചുള്ള അന്വേഷണത്തിനൊടുവില്‍ അതിസാഹസികമായി കടുവാത്തോട് നിന്നുമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. സ്ഥിരം കുറ്റവാളിയായ ഷാനവാസിന്റെ പേരില്‍ പുനലൂര്‍, തെന്മല പോലീസ് സ്റ്റേഷനുകളിലായി 20 ഓളം ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

advertisement

Drug Seized | കൊച്ചിയിൽ 6 ലക്ഷം രൂപയുടെ  മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ

കൊച്ചിയിൽ  മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ. കൊച്ചി  സ്വദേശികളായ  ഫാരിസ്  , നൗഷാദ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ബാംഗ്ലൂരിൽ നിന്നും  മയക്കുമരുന്ന്  എത്തിച്ച്  കൊച്ചിയിൽ വിപണനം ചെയ്യുകയായിരുന്നു സംഘം.

6 ലക്ഷം രൂപയുടെ എം.ഡി.എം.എ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് കണ്ടെടുത്തു. മട്ടാഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ എസ്.ബി .മുരളിധരന്റെ  നേതൃത്വത്തിൽ ,പള്ളുരുത്തി, തങ്ങൾ നഗർ,ഭാഗങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ 94.74 ഗ്രാം എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നും ,ബൈക്കും സഹിതമാണ്  യുവാക്കൾ  എക്സൈസ് പിടിയിലായത്.

advertisement

ഏകദേശം 6 ലക്ഷം രൂപയുടെ മയക്ക് മരുന്നാണ് പിടികൂടിയത്. ബാഗ്ലൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ വാങ്ങി  ആവശ്യക്കാർക്ക് പറയുന്ന സ്ഥലത്ത് ഇടനിലക്കാർ വഴി  എത്തിച്ചായിരുന്നു വില്പന.  ഒരു ഗ്രാമിന് 2000 രൂപക്ക് ബാഗ്ലൂരിൽ നിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ടുവന്ന് വൻ തുകയ്ക്കാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. മാസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്.

കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു. ബാഗ്ലൂർ  പോലുള്ള സ്ഥലങ്ങളിൽ നിന്നും എം.ഡി.എം.എ വാങ്ങിയാണ് ഇവർ മയക്കു മരുന്ന് കച്ചവടം ആരംഭിക്കുന്നത്. ATM, CDMA പോലുള്ള അത്യാധുനിക മാർഗ്ഗമുപയോഗിച്ചാണ് വിൽപ്പന നടത്തി വരുന്നത്. ഒരു ഗ്രാമിന് 2000 രൂപക്ക് ബാഗ്ലൂരിൽ നിന്ന് വാങ്ങി കൊച്ചിയിൽ കൊണ്ട് വന്ന് ഏകദേശം രൂപ 4000 രൂപ മുതൽ 6000 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.

advertisement

ക്രിസ്റ്റൽ, ലിക്വഡ് രൂപത്തിലും കാണപ്പെടുന്ന ഇത് മൂക്കിലൂടെയും, വായിലൂടെയും  വെച്ചാണ് ലഹരി കണ്ടെത്തുന്നത്. ലഹരി ഉപയോഗിക്കുന്നത് ആർക്കും തിരിച്ചറിയാൻ കഴിയില്ലെന്നതും ഉപയോഗത്തിനുള്ള എളുപ്പവുമാണ് യുവാക്കളെ എം.ഡി.എം.എ ലേക്ക് ആകർഷിക്കപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിദ്യാർത്ഥികളെ കാത്ത് മയക്ക് മരുന്ന് വിൽപ്പനക്കാർ എപ്പോഴും കാത്തിരിക്കുന്നുണ്ടാവും.

READ ALSO- Drug haul | കണ്ണൂർ പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ

കേരളത്തിലേക്കെത്തുന്ന അനധികൃത മയക്ക് മരുന്ന് ലഹരിയുടെ ഉറവിടം അന്വേഷിച്ച് എക്സൈസ് നടത്തിയ പരിശോധനയിലാണ് ബാഗ്ലൂർ,ഊട്ടി ,മൈസൂർ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിദ്യാർത്ഥികൾ നടത്തുന്ന വിനോദയാത്രയുടെ അപകടത്തെപ്പറ്റിയും എം.ഡി.എം.എപോലുള്ള മാരക മയക്ക് മരുന്നുകൾ, ലഹരിക്കൂണുകൾ എന്നിവയെല്ലാം വലിയ തോതിൽ കേരളത്തിൽ എത്തുന്നത് അന്യ സംസ്ഥാനത്ത് നിന്നാണെന്നും കണ്ടെത്തുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കൊച്ചിയില്‍ ലഹരി വസ്തുക്കള്‍ വ്യാപകമായി എത്തിക്കുന്ന റാക്കറ്റുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. റെയ്ഡിൽ  എക്സൈസ് ഇൻസ്പെക്ടർ എസ്.ബി.മുരളിധരൻ,ഇൻറലിജൻസ് പ്രിവന്റീവ് ഓഫിസർ ,കെ.പി. ജയറാം ,സിവിൽ എക്സൈസ് ഓഫിസർമാരായ , പി.എക്സ്.റൂബൻ, ഇഷാൽ അഹമ്മദ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സ്മിതാ ജോസ്, നെസ് ലി, ഡ്രൈവർ അജയൻഎന്നിവർ പങ്കെടുത്തു .

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest | ഭാര്യയെ കടന്നുപിടിച്ചത് തടയാനെത്തിയയാളെ വെട്ടിക്കൊല്ലാൻ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories