വിചാരണ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തങ്ങൾക്കെതിരെ മതിയായ തെളിവുകളില്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ ഈ വാദം കോടതി തള്ളി. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രതികളുടെ ഹർജി തള്ളുകയായിരുന്നു. ഇതോടെയാണ് കേസിൽ വിചാരണ ആരംഭിക്കാനായത്.
ക്ഷേത്ര കുളത്തിൽ നിഗൂഢമായ സ്ഫോടനം; ഒരാൾ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവെന്‍റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസ് പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. എന്നാൽ കാര്യമായ പുരോഗതി ഉണ്ടാകാത്തതിനെ തുടർന്ന് 1993ലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐയുടെ വിവിധ യൂണിറ്റുകളും ഉദ്യോഗസ്ഥരും വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ പ്രതികളാക്കി കുറ്റപത്രം നൽകി. എന്നാൽ കേസിലെ പ്രതികളായ ഫാ. ജോസ് പുതൃക്കയിൽ ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി. മൈക്കിൾ എന്നിവരെ പിന്നീട് കോടതി കുറ്റവിമുക്തരാക്കുകയായിരുന്നു.
advertisement