യുവതിയെ ബലാത്സംഗം ചെയ്തതിന് ശേഷം നഗ്നചിത്രങ്ങൾ പകർത്തി പലതവണ ബ്ലാക്ക് മെയിൽ ചെയ്യുകയുമായിരുന്നെന്ന് പരാതിയിൽ പറയുന്നു. കൂടാതെ നാല് ലക്ഷം രൂപ നൽകിയില്ലെങ്കിൽ തൻ്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് നൂർ ആലം സർദാർ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
പീഡനത്തിന് ഇരയായ യുവതി സ്നാബാദ് ഏരിയയിലെ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ഭർത്താവ് ജോലിക്കായി വിദേശത്താണ്. യുവതി തൻ്റെ ഭർത്താവിനോട് തനിക്ക് നേരിട്ട ദുരനുഭവം അറിയിച്ചതോടെ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുകയും, ദമ്പതികൾ ഡോക്ടർക്കെതിരെ പരാതി നൽകുകയും ചെയ്യുകയായിരുന്നു.
advertisement
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായും ബസിർഹത്ത് പോലീസ് സൂപ്രണ്ട് (എസ്പി) ഹൊസൈൻ മെഹെദി റഹ്മാൻ അറിയിച്ചു.
Location :
Kolkata,West Bengal
First Published :
October 31, 2024 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊൽക്കത്തയിൽ ലഹരി മരുന്ന് കുത്തിവച്ച് രോഗിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി: ഡോക്ടർ അറസ്റ്റിൽ