2016 ഡിസംബർ 10ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കപ്പനെ രാത്രി 1 മണിയോടെയാണ് പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചത്. തലയിലെ മുറിവ് തുന്നിക്കെട്ടി പ്രാഥമിക ചികിത്സ നൽകുന്നതിനിടെ ഛർദ്ദിച്ചു അബോധാവസ്ഥയിലായതിനെ തുടർന്ന് ഡോ. ലീന ഉടൻ തന്നെ തങ്കപ്പനെ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. എന്നാൽ ബന്ധുക്കൾ രോഗിയെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പിറ്റേന്ന് ഉച്ചയോടെ വീട്ടിൽ വെച്ച് തങ്കപ്പൻ മരിച്ചു.
തലയിൽ മകൻ കമ്പിവെച്ച് അടിക്കുകയായിരുന്നുവെന്ന് തങ്കപ്പൻ മൊഴി നൽകിയിരുന്നതായി ഡോക്ടർ രേഖപ്പെടുത്തിയിരുന്നു. തുടർന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതി വെറുതെ വിടുകയായിരുന്നു. എന്നാൽ പാറശാല താലൂക്ക് ആശുപത്രിയിൽ രോഗിയെ എത്തിച്ച സമയം തെളിവുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചില്ലെന്നും പ്രാഥമിക ചികിത്സയുടെ രേഖകൾ പരിഗണിച്ചില്ലെന്നും ഡോ. ലീന ആരോപിക്കുന്നു. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിയെ ബന്ധുക്കൾ തിരികെ വീട്ടിലേക്ക് കൊണ്ടുപോയത് ഗുരുതര വീഴ്ചയാണെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു.
advertisement