കൊലപാതകത്തിന് ശേഷം രക്ഷപെട്ട പ്രതിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായ സ്റ്റേഷനിൽ വെച്ച് ഉത്തർപ്രദേശ് പോലീസാണ് ട്രെയിനിൽ നിന്ന് പിടികൂടിയത്. കൊലപാതകത്തിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് രുചിക തന്നെ ശകാരിച്ചിരുന്നതായി മുകേഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.രുചികയും ഭർത്താവും ലജ്പത് നഗറിൽ പ്രദേശത്ത് ഒരു വസ്ത്രക്കട നടത്തിയിരുന്നു. ഇവിടെ ഡ്രൈവറായും സഹായിയായും മുകേഷ് ജോലി ചെയ്തിരുന്നു.
ബുധനാഴ്ച രാത്രി കടയടച്ച ശേഷം വീട്ടിലെത്തിയതായിരുന്നു രുചികയുടെ ഭർത്താവ് കുൽദീപ്. എന്നാൽ വാതിൽ അടച്ചിട്ടിരിക്കുകയാരുന്നു. ഭാര്യയെയു മകനെയും ഫോണിൽ വിളിച്ചിട്ട് മറുപടിയൊന്നും ലഭിച്ചില്ല. തുടർന്നാണ് വാതിൽ പടികളിലും ഗേറ്റിലും കുൽദീപ് രക്തക്കറ കാണുന്നത്. ഉടൻതന്നെ അദ്ദേഹം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വാതിൽ പടികളിലും ഗേറ്റിലും കണ്ട രക്തക്കറയെക്കുറിച്ചും കുൽദീപ് പൊലീസിനോട് വിവരിച്ചു. എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഉടൻ തന്നെ സ്ഥലത്തെത്തി. വാതിൽ തകർത്ത് അകത്തു കടന്നപ്പോഴാണ് രുചികയെ മാസ്റ്റർ ബെഡ്‌റൂമിലും മകൻ കൃഷിനെ തൊട്ടടുത്തുള്ള കുളിമുറിയിലും മരിച്ചനിലയിൽ കണ്ടെത്തിയത്. രക്തത്തിൽ മുങ്ങിയനിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
advertisement