യോദ്ധാവ് ആപ്പിലൂടെ പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഫോര്‍ട്ട്കൊച്ചിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
മട്ടാഞ്ചേരി: എം.ഡി.എം.എ. എന്ന മയക്കുമരുന്ന് ഉപയോഗിച്ച ശേഷം സ്വകാര്യ ബസ് ഓടിച്ച ഡ്രൈവറെ ഫോര്‍ട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഇടത്തല കുഴിവേലിപ്പടി ഷെബി (35) നാണ് പിടിയിലായത്. യോദ്ധാവ് ആപ്പിലൂടെ പോലീസ് കമ്മിഷണര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഫോര്‍ട്ട്കൊച്ചിയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഫോര്‍ട്ട്കൊച്ചി പോലീസ് ഇന്‍സ്‌പെക്ടര്‍ മനു വി. നായര്‍ പറഞ്ഞു.