TRENDING:

കായംകുളത്തെ ഡിവൈഎഫ്ഐ നേതാവിന്‍റെ കൊലപാതകം; പ്രദേശത്ത് ഹര്‍ത്താല്‍

Last Updated:

ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം അമ്പാടിയെ ആണ് നാലംഗ സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കായംകുളത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍  പ്രതിഷേധിച്ച് ഡിവൈഎഫ്ഐയും സിപിഎമ്മും ദേവികുളങ്ങര ഗ്രാമപഞ്ചായത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ ഹർത്താൽ പ്രഖ്യാപിച്ചു. ദേവികുളങ്ങര മേഖലാ കമ്മറ്റി അംഗം അമ്പാടിയെ ആണ് നാലംഗ സംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നത്. കാപ്പിൽ കളത്തട്ട് ജംഗ്ഷനിൽ വച്ച് നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്പാടിയെ മാരകമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
advertisement

പുതുപ്പള്ളി പത്തിശേരി കടക്കക്കാവിൽ വേലശേരിൽ സന്തോഷ് ശകുന്തള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട അമ്പാടി. വാഹനം തട്ടിയതുമായി ബന്ധപ്പെട്ടിട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു

കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു; വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിച്ചു

കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ മയക്കുമരുന്ന് മാഫിയയാണെന്ന് ഡിവൈഎഫ് ആരോപിച്ചു. ക്രിമിനൽ സംഘവും പ്രദേശത്തെ യുവാക്കളുമായി സംഘർഷം ഉണ്ടായിരുന്നു. വിഷയം പരിഹരിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. അമ്പാടി ബൈക്കിൽ തിരികെ പോകാൻ ശ്രമിക്കുന്നതിനിടയിൽ പിറകിൽ നിന്ന് കഴുത്തിൽ വെട്ടേല്‍ക്കുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട് ക്രിമിനൽ സംഘത്തിലെ രണ്ടുപേർ പിടിയിലായതായി സൂചന.

advertisement

കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കായംകുളത്തെ ഡിവൈഎഫ്ഐ നേതാവിന്‍റെ കൊലപാതകം; പ്രദേശത്ത് ഹര്‍ത്താല്‍
Open in App
Home
Video
Impact Shorts
Web Stories