TRENDING:

ഇടുക്കിയില്‍ ജ്യേഷ്ഠൻ‌ അനുജനെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

Last Updated:

കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി മറയൂരിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മറയൂർ ചെറുവാട് സ്വദേശി ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്നാണ് പൊലീസ് പറയുന്നത്.
News18
News18
advertisement

വൈകിട്ട് മദ്യപിച്ചെത്തിയ ജഗൻ മാതൃസഹോദരിയെ വെട്ടുകത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.

Also Read- കോഴിക്കോട് ലഹരിക്കടിമയായ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യാപിതാവിനും ഭാര്യാമാതാവിനും ഗുരുതര പരിക്ക്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവർ നേരത്തെ ചെറുവാട് ഭാഗത്തായിരുന്നു താമസം. പ്രദേശവാസികളുമായി ജഗൻ സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നത് പതിവായതോടെ ഇന്ദിരാനഗറിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാൽ ഇവിടെയും ജഗൻ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയില്‍ ജ്യേഷ്ഠൻ‌ അനുജനെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ
Open in App
Home
Video
Impact Shorts
Web Stories