1.6 ഗ്രാം കഞ്ചാവാണ് സംവിധായകരില്‍നിന്ന് പിടികൂടിയത്. അളവില്‍ കുറവായതിനാല്‍ ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം ലഭിച്ചു.ഇവർക്ക് കഞ്ചാവ് നൽകിയവരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എക്സൈസ് അറിയിച്ചു.
ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ പിടിയിലായ തസ്ലിമ സുല്‍ത്താനയും ഭർത്താവും സിനിമാ മേഖലയിലുള്ളവര്‍ക്ക് ലഹരി വിതരണം ചെയ്തിരുന്നതായി നേരത്തെ എക്‌സൈസ് സംഘം കണ്ടെത്തിയിരുന്നു. ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയ്ക്കും ഇവരുമായി ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുമെന്നും എക്സൈസ് വ്യക്തമാക്കി.
ആലപ്പുഴ ജിംഖാന, തല്ലുമാല,ഉണ്ട, അനുരാഗ കരിക്കിൻവെള്ളം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ.
advertisement
Location :
Kochi [Cochin],Ernakulam,Kerala
First Published :
April 27, 2025 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'തമാശ' ആണോ? പിടിയിലായ സംവിധായകർ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പതിവായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്‌സൈസ്