TRENDING:

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒരാഴ്ച തികയും മുമ്പ് ഭര്‍ത്താവറിയാതെ ഫാം ഹൗസിലെത്തിയ 28 കാരിയെ യുവാവ് കൊന്ന് കുഴിച്ചു മൂടി

Last Updated:

കൊലപാതകത്തിന് കൃത്യം ഏഴ് ദിവസം മുമ്പാണ് യുവാവും വീട്ടമ്മയായ യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പരസ്പരം കാണാൻ തീരുമാനിക്കുകയായിരുന്നു

advertisement
മൈസൂരു: ഫേസ്ബുക്കിലൂടെ ഒരാഴ്ച മുൻപുമാത്രം പരിചയപ്പെട്ട യുവതിയെ ഫാമില്‍ കൊന്ന് കുഴിച്ചുമൂടിയ യുവാവ് അറസ്റ്റിലായി. കർണാടക മാണ്ഡ്യ ജില്ലയിലെ താമസക്കാരനും എഞ്ചിനീയറുമായ പുനീത് ഗൗഡ(28)യെയാണ് പൊലീസ് പിടികൂടിയത്. ഹസനിലെ ഹൊസകൊപ്പലു സ്വദേശിനിയും വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രീതി സുന്ദരേഷ് (28) ആണ് കൊല്ലപ്പെട്ടത്. ഫേസ്ബുക്കിലൂടെ ഇരുവരും പരിചയപ്പെട്ട് ഒരാഴ്ച കഴിയുമ്പോഴാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു.
പുനീത് ഗൗഡ, പ്രീതി സുന്ദരേഷ്
പുനീത് ഗൗഡ, പ്രീതി സുന്ദരേഷ്
advertisement

കഴിഞ്ഞ ശനിയാഴ്ചയാണ് യുവാവ് പ്രതീയെ കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. കൊലപാതകത്തിന് കൃത്യം ഏഴ് ദിവസം മുമ്പാണ് പുനീതും വീട്ടമ്മയുമായ പ്രീതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്. പിന്നീട് പരസ്പരം കാണാമെന്ന് തീരുമാനിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം കഴിഞ്ഞ ശനിയാഴ്ച പുനീതിനെ കാണാൻ, ഭർത്താവറിയാതെ പ്രീതി ഹസനിലെ ഒരു ഫാം ഹൗസിലേക്ക് എത്തി. എന്നാൽ ആദ്യ കൂടിക്കാഴ്ചക്കിടെ ഫാം ഹൗസിൽ വെച്ച് പ്രീതിയും പുനീതും വഴക്കിട്ടു.

ഇതും വായിക്കുക: പ്രതികാരമായി ഭാര്യ അയച്ച കാമുകനൊപ്പമുള്ള രംഗം കണ്ട ഭർത്താവ് ജീവനൊടുക്കി

advertisement

‌വാക്കുതർക്കത്തിനൊടുവിൽ പ്രകോപിതനായ പുനീത് പ്രീതിയെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി കൊല്ലപ്പെട്ടതോടെ പുനീത് ഗൗഡ മൃതദേഹം ഒളിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് പ്രീതിയുടെ മൃതദേഹം കാറിൽ മറ്റൊരു ഫാമിലെത്തിച്ച് കുഴിച്ചിടുകയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പ്രീതിയുടെ ഭർത്താവ് തിങ്കളാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രീതിയുടെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണം പുനീതിലേക്കെത്തിയത്.

പൊലീസ് അന്വേഷണത്തിനൊടുവിൽ ബുധനാഴ്ച കെ ആര്‍ പേട്ടിലെ കട്ടരഘട്ടയിലെ ഒരു ഫാമിൽ നിന്നും പ്രീതിയുടെ മൃതദേഹം കണ്ടെത്തി. അന്ന് വൈകിട്ടോടെ പുനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രീതിയെ കൊലപ്പെടുത്താനുള്ള കാരണം എന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. "ശാരീരിക ബന്ധം തുടരാൻ പ്രീതി പണം വാഗ്ദാനം ചെയ്തതായി പുനീത് അവകാശപ്പെടുന്നു. എന്നാൽ പുനീത് താൽപ്പര്യമില്ലെന്ന് പ്രകടിപ്പിക്കുകയും ഈ വിഷയത്തിൽ വഴക്കുണ്ടാകുകയും ചെയ്തു," ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Karnataka Police arrested a 28-year-old man for allegedly killing a woman he met on Facebook, and burying her body at a farm in mandya district.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ഒരാഴ്ച തികയും മുമ്പ് ഭര്‍ത്താവറിയാതെ ഫാം ഹൗസിലെത്തിയ 28 കാരിയെ യുവാവ് കൊന്ന് കുഴിച്ചു മൂടി
Open in App
Home
Video
Impact Shorts
Web Stories