കിളിമാനൂര്‍ സ്വദേശിയായ ബാബുവാണ് മകനെ മണ്‍വെട്ടികൊണ്ട് അടിച്ചത്. തിങ്കളാഴ്ച പരീക്ഷാ ഫലം പുറത്തു വന്നതിനു പിന്നാലെയായിരുന്നു സംഭവം. പരീക്ഷയില്‍ ആറ് എ പ്ലസ് നേടി മികച്ച വിജയമാണ് മകന്‍ നേടിയത്. എന്നാല്‍ മുഴിവന്‍ വിഷയത്തിനും എ പ്ലസ് ലഭിക്കാത്തത് ബാബുവിനെ പ്രകോപിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് കൈയ്യില്‍ കിട്ടിയ മണ്‍വെട്ടി കൊണ്ട് മകനെ ആക്രമിച്ചത്.
കുട്ടിയുടെ നിലവിളി കേട്ടാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. അയല്‍ക്കാരെത്തിയാണ് കുട്ടിയെ രക്ഷിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും സ്ഥലത്തെത്തി. പൊലീസുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയും ബാബുവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കുട്ടിയുടെ അമ്മ നല്‍കിയ പരാതിയില്‍ ബാബുവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
advertisement
Also Read ഇളനീർ നൽകാമെന്നു പറഞ്ഞ് പതിനൊന്നുകാരനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ