ഇളനീർ നൽകാമെന്നു പറഞ്ഞ് പതിനൊന്നുകാരനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ

Last Updated:

തെരഞ്ഞെടുപ്പ് ദിനത്തിൽ അമ്മ വോട്ടിടാൻ പോയ സമയത്താണ് കുട്ടി പീഡനത്തിനിരയായത്

കൊല്ലം : പതിനൊന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. വയല മുട്ടോട്ട് സ്വദേശി 24കാരനായ ശരത്താണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി തെരഞ്ഞെടുപ്പ് ദിനത്തിലായിരുന്നു സംഭവം. അമ്മ വോട്ട് രേഖപ്പെടുത്താൻ പോയ സമയത്ത് തനിച്ചായ കുട്ടിയെ ഇളനീർ നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ പറമ്പിൽ കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.
അമ്മ തിരികെയെത്തിയപ്പോൾ കുട്ടി വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ അമ്മ പരാതി നൽകി. ഇവരുടെ പരാതിയിൽ കേസെടുത്ത കടയ്ക്കൽ പൊലീസ് കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. പീഡനം വിവരം സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം വീട്ടിൽ തിരികെയെത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കടയ്ക്കൽ സിഐ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.പ്രതി ശരത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇളനീർ നൽകാമെന്നു പറഞ്ഞ് പതിനൊന്നുകാരനെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ
Next Article
advertisement
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
ഇന്ത്യക്കാർക്കിനി ഇറാനിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാവില്ല; ആരെയൊക്കെ ബാധിക്കും?
  • ഇറാൻ സന്ദർശിക്കാൻ ഇനി ഇന്ത്യക്കാർ വിസ നേടേണ്ടതുണ്ട്, വിസ ഇളവ് നവംബർ 22 മുതൽ റദ്ദാക്കി.

  • ഇറാനിലേക്ക് വിസയില്ലാതെ പ്രവേശനം അനുവദിച്ചിരുന്ന സൗകര്യം താൽക്കാലികമായി നിർത്തി.

  • ഇറാനിയൻ വിസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കുകയും വിമാനത്തിൽ കയറുന്നതിന് മുമ്പ് വിസ കൈവശം വയ്ക്കണം.

View All
advertisement