TRENDING:

അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറിൽ നിന്ന് തട്ടിയത് 59 ലക്ഷം രൂപ

Last Updated:

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണിത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനിരയായ വനിതാ ഡോക്ടര്‍ക്ക് 59 ലക്ഷം രൂപ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്ന പശ്ചാത്തലത്തിലാണിത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

നോയിഡ സെക്ടര്‍ 77-ല്‍ താമസിക്കുന്ന ഡോ. പൂജ ഗോയലാണ് തട്ടിപ്പിനിരയായത്. ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഒരാള്‍ ജൂലൈ 13ന് പൂജയെ വിളിച്ചിരുന്നു. പൂജ തന്റെ ഫോണ്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി തങ്ങള്‍ക്ക് വിവരം കിട്ടിയെന്ന് പറഞ്ഞായിരുന്നു ഇയാള്‍ പൂജയെ ഭീഷണിപ്പെടുത്തിയത്.

എന്നാല്‍ ഡോക്ടര്‍ ഇയാളുടെ ആരോപണം നിഷേധിച്ചു. അപ്പോള്‍ വീഡിയോ കോളില്‍ വരാന്‍ ഇയാള്‍ പൂജയോട് ആവശ്യപ്പെട്ടു. വീഡിയോ കോളിലെത്തിയ പൂജയെ ഇയാള്‍ ഭീഷണിപ്പെടുത്തി.

advertisement

ഈ വിഷയത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഇയാള്‍ പൂജയോട് പറഞ്ഞു. പൂജ ഇപ്പോള്‍ ഡിജിറ്റല്‍ അറസ്റ്റിലാണെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് 48 മണിക്കൂറിന് ശേഷം പൂജ ഇയാള്‍ പറഞ്ഞ അക്കൗണ്ടിലേക്ക് 59,54000 രൂപ അയച്ചുകൊടുക്കുകയായിരുന്നു.

എന്നാല്‍ താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലാക്കിയ പൂജ ഉടന്‍ തന്നെ പോലീസിനെ സമീപിച്ചു. ജൂലൈ 22നാണ് ഇവര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

വിഷയത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും പണം നിക്ഷേപിച്ച അക്കൗണ്ട് പരിശോധിച്ച് വരികയാണെന്നും സൈബര്‍ ക്രൈം അസിസ്റ്റന്റ് കമ്മീഷണര്‍ വിവേക് രഞ്ജന്‍ റായ് പറഞ്ഞു.

advertisement

ഉന്നത ഉദ്യോഗസ്ഥരാണെന്ന് വിശ്വസിച്ച് ആളുകളെ തട്ടിപ്പിനിരയാക്കുന്ന പുതിയ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ്. ഇരകളെ വിശ്വസിപ്പിക്കുന്നതിനായി തട്ടിപ്പുകാര്‍ വ്യാജ ഐഡി കാര്‍ഡുകളും കാണിക്കാറുണ്ട്.

സമാനമായ തട്ടിപ്പില്‍ ഡല്‍ഹിയിലെ ചിത്തരഞ്ജന്‍ പാര്‍ക്ക് സ്വദേശിയായ 72 കാരിയ്ക്കും പണം നഷ്ടപ്പെട്ടിരുന്നു. 83 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം ഇവരില്‍ നിന്ന് കൈക്കലാക്കിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍ വീഴരുതെന്ന് നോയിഡ പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച മുന്നറിയിപ്പുകളും നോയിഡ പോലീസ് പുറത്തിറക്കിയിരുന്നു. കഴിഞ്ഞ കുറച്ച് മാസത്തിനിടെ ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പോലീസ് പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന് ഭീഷണിപ്പെടുത്തി വനിതാ ഡോക്ടറിൽ നിന്ന് തട്ടിയത് 59 ലക്ഷം രൂപ
Open in App
Home
Video
Impact Shorts
Web Stories