യുവതിയോട് പൂക്കൾ വേണോയെന്ന് ചോദിച്ച പൂക്കച്ചവടക്കാരെ ആൺസുഹൃത്ത് കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു. പാലക്കാട് കൽപ്പാത്തിയിലാണ് സംഭവം. ആക്രമണത്തിൽ പൂക്കച്ചവടക്കാരനായ ഷാജഹാൻ സമീപത്തെ മറ്റ് രണ്ടു കച്ചവടക്കാരായ വിഷ്ണു, ഷമീർ എന്നിവർക്ക് പരിക്കേറ്റു.
പൂക്കച്ചവടക്കാരൻ യുവതിയോട് പൂക്കൾ വേണോയെന്ന് ചോദിച്ചതാണ് തർക്കത്തിന് കാരണമായത്. ഇത് ഇഷ്ടപ്പെടാത്ത ആൺസുഹൃത്ത് സംഘമായെത്തി ഇവരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഇവർ വന്ന കാർ നാട്ടുകാർ തടഞ്ഞു. കുത്തു കൊണ്ട ഒരാളെ തൃശ്ശൂർ മെഡിക്കൽ കോളേജിലും രണ്ടുപേരെ പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
advertisement
Location :
Palakkad,Kerala
First Published :
August 11, 2025 8:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
യുവതിയോട് പൂ ചോദിച്ച പൂക്കച്ചവടക്കാരെ ആൺസുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു