TRENDING:

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ച് ഭാര്യ; യുവതി ഒളിവിൽ

Last Updated:

ഉറങ്ങാൻ കിടന്ന തന്നെ ഭാര്യ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വഴക്കിനെ തുടർന്ന് ഭാര്യ തന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനിൽ. ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശിയായ വരുൺ വിഹാർ എന്നയാളാണ് ഭാര്യയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. രാത്രിയിൽ ഭർത്താവ് ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു യുവതിയുടെ ആക്രമണം.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

ജൂൺ 14 നായിരുന്നു സംഭവം. രാത്രി ഭാര്യയുമായി വഴക്കുണ്ടായിരുന്നതായി ഇയാളുടെ പരാതിയിൽ പറയുന്നു. ഇത് പിന്നീട് രൂക്ഷമായി. ഇതിനു ശേഷം ഉറങ്ങാൻ കിടന്ന തന്നെ ഭാര്യ ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.

Also Read- ബസിനുള്ളില്‍ 17കാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്; കുരുക്കായി വീഡിയോ

വേദനയിൽ ഞെട്ടിയുണർന്ന് നിലവിളിക്കാൻ തുടങ്ങിയതോടെ ഭാര്യ ഓടി രക്ഷപ്പെട്ടെന്നും യുവാവ് പറയുന്നു. നാണക്കേട് കാരണം സംഭവം പുറത്ത് ആരോടും പറ‍ഞ്ഞില്ലെന്നും നിയമപരമായി നേരിടാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.

advertisement

യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ക്ലീനർ ആയി ജോലി ചെയ്യുകയാണ് വരുൺ. ഇയാളുടെ ഭാര്യയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉറങ്ങിക്കിടന്ന ഭർത്താവിന്റെ ജനനേന്ദ്രിയം അറുക്കാൻ ശ്രമിച്ച് ഭാര്യ; യുവതി ഒളിവിൽ
Open in App
Home
Video
Impact Shorts
Web Stories