TRENDING:

ട്രെയിനിൽ രേഖകളില്ലാത്ത 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവായ ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ

Last Updated:

അരയിൽ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവായ ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ. ഈരാറ്റുപേട്ട, നടക്കൽ സ്വദേശി കരീം മൻസിലിൽ മുഹമ്മദ് ഹാഷിം(52) നെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വെച്ച് ആർപിഎഫ് അറസ്റ്റ് ചെയ്തത്. 2010-15 കാലയളവിൽ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസി‍ന്റായിരുന്നു.
advertisement

പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസിൽ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസർവേഷൻ കമ്പാർട്ട്മെന്റിലാണ് ഇയാൾ യാത്ര ചെയ്തത്. അരയിൽ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയിൽ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്.

Also Read- ദൃശ്യങ്ങൾ‌ പകർത്താൻ ഡ്രോണ്‍ പറത്തി; അരിക്കൊമ്പ‍ൻ ഓടിയതിന് കമ്പത്ത് വ്ലോഗർ അറസ്റ്റിൽ

ഇയാളുടെ പക്കൽ യാതൊരു വിധ രേഖകളും കൈവശം ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണവും പ്രതിയെയും തുടർ അന്വോഷണത്തിനായി പാലക്കാട്‌ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടർക്ക് കൈമാറി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആർപിഎഫ് സിഐ സൂരജ് എസ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ, എ മനോജ്‌, കെ. സുനിൽകുമാർ, കോൺസ്റ്റബിൾ പിബി പ്രദീപ്‌, വനിതാ കോൺസ്റ്റബിൾ വീണാ ഗണേഷ് എന്നിവർ ആണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ രേഖകളില്ലാത്ത 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവായ ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories